'ഓപറേഷന്‍ സിന്ദുര്‍'; തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ജര്‍മനിയില്‍ വച്ച് വിവാഹിതയായി; വരന്‍ ബിജെഡി മുന്‍ എംപി

സുപ്രീം കോടതിയിലെ അഭിഭാഷകന്‍ കൂടിയായ പിനാകി മിശ്രയാണ് വരന്‍
Trinamool MP Mahua Moitra marries in quiet wedding in Germany
Mahua Moitra
Updated on
2 min read

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര (Mahua Moitra) വിവാഹിതയായി. ബിജെഡി മുന്‍ എംപി പിനാകി മിശ്രയാണ് വരന്‍. ജര്‍മനിയില്‍ വച്ചായിരുന്നു വിവാഹമെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.

മെയ് മൂന്നിനായിരുന്നു വിവാഹം നടന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മഹുവ മൊയ്ത്ര ജര്‍മനിയില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ അണിഞ്ഞ് പുഞ്ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രവും ദ ടെലിഗ്രാഫ് പുറത്ത് വിട്ടിട്ടുണ്ട്. ബിജു ജനതാദളിലെ പിനാകി മിശ്ര സുപ്രീം കോടതിയിലെ അഭിഭാഷകന്‍ കൂടിയാണ്. എന്നാല്‍ വിവാഹത്തെ കുറിച്ച് തൃണമൂല്‍ നേതാക്കള്‍ പ്രതികരിച്ചിട്ടില്ല.

Trinamool MP Mahua Moitra marries in quiet wedding in Germany
Mahua Moitra
Trinamool MP Mahua Moitra marries in quiet wedding in Germany
Mahua Moitra

കൃഷ്ണനഗറില്‍ നിന്നുള്ള എംപിയായ മഹുവ മൊയ്ത്ര മുന്‍പ് ഡാനിഷ് സാമ്പത്തിക വിദഗ്ധനായ ലാര്‍സ് ബ്രോര്‍സനെ വിവാഹം കഴിച്ചിരുന്നു. അദ്ദേഹവുമായി പിന്നീട് വിവാഹമോചനം നേടിയിരുന്നു.

Trinamool Congress state coordinator P V Anvar with MPs Derek O’Brien & Mahua Moitra at IUML state president Sadik Ali Shihab Thangal’s residence in Malappuram
Mahua Moitra

പിവി അന്‍വറിന്‍റെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവേശനത്തിനു പിന്നാലെ ഫെബ്രുവരി അവസാനം മഹുവ മൊയ്ത്ര കേരളത്തില്‍ എത്തിയിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനം വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളുമായി മൊയ്ത്ര കൂടിക്കാഴ്ച നടത്തി.

Trinamool MP Mahua Moitra marries in quiet wedding in Germany
Mahua Moitra
Trinamool MP Mahua Moitra marries in quiet wedding in Germany
Mahua Moitra

അന്‍പതുകാരിയായ മഹുവ മൊയ്ത്രയുടെ വരന്‍ പിനികി മിശ്ര 65കാരനാണ്.

Trinamool MP Mahua Moitra marries in quiet wedding in Germany
Mahua Moitra

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com