ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തി ബിജെപി അംഗത്വം സ്വീകരിക്കുന്ന സിപിഎം എംഎല്‍എ
ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തി ബിജെപി അംഗത്വം സ്വീകരിക്കുന്ന സിപിഎം എംഎല്‍എ

ത്രിപുരയില്‍ സിപിഎം എംഎല്‍എ ബിജെപിയില്‍

മൊബോഷറിന്റെ മണ്ഡലം സിപിഎം ഇത്തവണ കോണ്‍ഗ്രസിന് നല്‍കിയിരുന്നു. ഇതിലുള്ള അതൃപ്തിയാണ് സിപിഎം വിടാനുള്ള കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
Published on

അഗര്‍ത്തല: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ സിപിഎം എംഎല്‍എ മൊബോഷര്‍ അലി ബിജെപിയില്‍ ചേര്‍ന്നു. കൈലാസഹര്‍മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് അലി. 

കൂടാതെ കോണ്‍ഗ്രസിന്റെ മുന്‍ എംഎല്‍എ സുപാല്‍ ബൗമിക്കും ബിജെപിയില്‍  ചേര്‍ന്നു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് ഇവര്‍ അംഗത്വം സ്വീകരിച്ചത്. ഇരുവരും നിയമസഭാ തെരഞ്ഞടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികളായേക്കും. മൊബോഷറിന്റെ മണ്ഡലം സിപിഎം ഇത്തവണ കോണ്‍ഗ്രസിന് നല്‍കിയിരുന്നു. ഇതിലുള്ള അതൃപ്തിയാണ് സിപിഎം വിടാനുള്ള കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

തെരഞ്ഞടുപ്പിന് മുന്നോടിയായി ഇനിയും ചില നേതാക്കള്‍ ബിജെപിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബദ്ധവൈരികളായ സിപിഎം കോണ്‍ഗ്രസും ഇത്തവണ ഒറ്റക്കെട്ടായാണ് മത്സരിക്കുന്നത്. 47 മണ്ഡലങ്ങളില്‍ സിപിഎമ്മും 13 ഇടത്ത് കോണ്‍ഗ്രസുമാണ്. 

നാല് തവണ മുഖ്യമന്ത്രിയായ, സിപിഐഎം പിബി അംഗവുമായ മണിക് സര്‍ക്കാര്‍, മുതിര്‍ന്ന നേതാവ് ബാധല്‍ ചൗധരി, മൂന്ന് മുന്‍ മന്ത്രിമാര്‍ എന്നിവര്‍ ഇക്കുറി മത്സരിക്കുന്നില്ല. ആവശ്യപ്പെട്ടതിലും കുറഞ്ഞ സീറ്റുകള്‍ മാത്രം നല്‍കിയ സിപിഐഎം നടപടിയില്‍ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തിയുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com