മദ്യമെന്ന് കരുതി ഒരു കുപ്പി ആസിഡ് എടുത്ത് കുടിച്ചു; 55കാരന്‍ മരിച്ചു

ത്രിപുരയില്‍ മദ്യമെന്ന് കരുതി ആസിഡ് കുടിച്ച 55കാരന്‍ മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

അഗര്‍ത്തല: ത്രിപുരയില്‍ മദ്യമെന്ന് കരുതി ആസിഡ് കുടിച്ച 55കാരന്‍ മരിച്ചു. മദ്യലഹരിയിലാണ് ഒരു കുപ്പി ആസിഡ് മദ്യമെന്ന് കരുതി 55കാരന്‍ കുടിച്ചത്. തത്ക്ഷണം തന്നെ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
 
ത്രിപുരയിലെ ഖോവൈ ജില്ലയിലെ ലങ്കാപുര എഡിസി ഗ്രാമവാസിയായ കാര്‍ത്തിക് മോഹന്‍ ദേബര്‍മ (55)യാണ് മരിച്ചത്. ആന്തരികാവയവങ്ങള്‍ തകര്‍ന്നാണ് അന്ത്യം. മദ്യലഹരിയിലായിരുന്ന ഇയാള്‍ ഒരു കുപ്പി ആസിഡ് എടുത്ത് കുടിക്കുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

സ്ഥിരമായി മദ്യപിക്കുന്ന ദേബര്‍മ, സംഭവദിവസം രാത്രിയും മദ്യലഹരിയിലായിരുന്നു. നാട്ടിലെ മദ്യശാലയില്‍ നിന്ന് അമിതമായി മദ്യപിച്ച് വീട്ടിലെത്തിയ ഇയാള്‍ അര്‍ധരാത്രി ഉറക്കമുണര്‍ന്നപ്പോള്‍ മദ്യമാണെന്ന് കരുതി റബര്‍ സംസ്‌കരണത്തിനായി വീട്ടില്‍ സൂക്ഷിച്ചിരുന്ന ആസിഡ് എടുത്ത് കുടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.അബോധാവസ്ഥയിലായ ഇയാളെ കുടുംബാംഗങ്ങള്‍ പ്രദേശത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER