വീട്ടില്‍ ആരുമില്ലാത്തപ്പോള്‍ സഹോദരന്റെ മക്കളെ ക്രൂരമായി കൊലപ്പെടുത്തി; 24 കാരന്‍ പിടിയില്‍

ചാന്ദ് പാഷെയുടെ ഇളയ സഹോദരന്‍ ഖാസിം കുട്ടികളെ അടിച്ചും കുത്തിയും കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
Qasim
ഖാസിം
Updated on
1 min read

ബംഗളൂരു: ബംഗളൂരുവില്‍ സഹോദരന്റെ മക്കളെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി. ഒന്‍പതും ഏഴും വയസ്സുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. ഇഷാഖ്, ജുനൈദ് എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ചാന്ദ് പാഷെയുടെ ഇളയ സഹോദരന്‍ ഖാസിം കുട്ടികളെ അടിച്ചും കുത്തിയും കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

യുവാവിന്റെ ആക്രണത്തില്‍ സാരമായി പരിക്കേറ്റ അഞ്ചുവയസുകാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എന്താണ് ആക്രമണത്തിന് പിന്നിലെന്ന് അറിയില്ലെന്ന് പൊലീസ് പറഞ്ഞു. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്തായിരുന്നു സഹോദരന്റെ ആക്രമണം. കുട്ടികളുടെ അമ്മ ജോലിക്ക് പോയിരുന്നു. മുത്തശ്ശി കടയില്‍ പച്ചക്കറി വാങ്ങാന്‍ പോയപ്പോഴായിരുന്നു പ്രതിയുടെ ആക്രമണം. വീടിന്റെ വാതില്‍ അകത്തുനിന്ന് പൂട്ടിയ ശേഷം ഹാമറും ഇരുമ്പുവടിയും ഉപയോഗിച്ച് കുട്ടികളെ തലയ്ക്ക് അടിക്കുകയായിരുന്നു. കുട്ടികളുടെ കരച്ചില്‍ കേട്ട് മുത്തശ്ശിയും അയല്‍വാസികളും ഓടിയെത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്

Qasim
ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നീക്കത്തെക്കുറിച്ച് ഇനി വിദ്യാര്‍ഥികള്‍ പഠിക്കും; പ്രത്യേക പാഠഭാഗം തയ്യാറാക്കാന്‍ എന്‍സിഇആര്‍ടി

എല്ലാവരും ഒരുമിച്ച് ഒരുവീട്ടിലായിരുന്നു താമസം. ഖാസിം തൊഴില്‍ രഹിതനായിരുന്നെന്നും ഇയാള്‍ക്ക് ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. ഒരുമാസം മുന്‍പ് ഖാസിമിനെ കാണാതായിരുന്നു. തുടര്‍ന്ന് ഏറെ നീണ്ട അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയതിന് പിന്നാലെ ചാന്ദ് പാഷ ഇയാളെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. ചാന്ദ്പാഷ നിര്‍മ്മാണ തൊഴിലാളിയായിരുന്നു. തന്നെ സഹോരന്‍ ആവശ്യമായ രീതിയില്‍ ശ്രദ്ധിക്കാത്തതിനെ തുടര്‍ന്നാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്നാണ് പ്രതിയുടെ മൊഴി.

Summary

A man attacked his nephews, leaving two of them dead and another struggling for life in a hospital in Bengaluru, Hebbagodi police said on Saturday. Police identified the attacker as Qasim, younger brother of Chand Pasha, the father of their children, at their house in Hebbagodi. The police have since arrested Qasim.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com