two people,  were trampled to death by a temple elephant  in Thoothukudi
തൂത്തുക്കുടിയില്‍ പാപ്പാനെ അടക്കം രണ്ട് പേരെ ക്ഷേത്രത്തിലെ ആന ചവിട്ടിക്കൊന്നു

പാപ്പാനെ അടക്കം രണ്ട് പേരെ ക്ഷേത്രത്തിലെ ആന ചവിട്ടിക്കൊന്നു

ഞായറാഴ്ച വൈകിട്ട് 3.30ഓടെയാണ് സംഭവം
Published on

ചെന്നൈ: തമിഴ്‌നാട് തൂത്തുക്കുടിയില്‍ പാപ്പാനെ അടക്കം രണ്ട് പേരെ ക്ഷേത്രത്തിലെ ആന ചവിട്ടിക്കൊന്നു. തിരുച്ചെന്തൂര്‍ സുബ്രഹ്മണിയന്‍ സ്വാമി ക്ഷേത്രത്തിലാണ് ദാരുണ സംഭവം ഉണ്ടായത്. പാപ്പാന്‍ ഉദയനും സഹായിയും ബന്ധുവും ആയ ശിശുപാലനുമാണ് മരിച്ചത്. ദേവനായി എന്ന ആനയാണ് പാപ്പാനെയും സഹായിയെയും ആക്രമിച്ചത്.

ഞായറാഴ്ച വൈകിട്ട് 3.30ഓടെയാണ് സംഭവം. ഈ സമയത്ത് ആന പന്തിയിലായിരുന്നു. പാപ്പാന്‍ ഉദയകുമാറും ബന്ധു ശിശുബാലനും ചേര്‍ന്ന് ആനയ്ക്ക് പഴം നല്‍കുന്നതിനിടെയാണ് ആന പ്രകോപിതനായി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് തിരുച്ചെന്തൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താനും തുടര്‍നടപടികള്‍ തീരുമാനിക്കാനും ക്ഷേത്രം ഭാരവാഹികളും സ്ഥലം സന്ദര്‍ശിച്ചു. തിരുച്ചെന്തൂര്‍ മുരുകന്‍ ക്ഷേത്രത്തിന്റെ അവിഭാജ്യ ഘടകമായ ദൈവനൈ, വര്‍ഷങ്ങളായി ക്ഷേത്രത്തില്‍ പരിപാലിക്കപ്പെടുകയും ഉത്സവ വേളകളില്‍ ആഭരണങ്ങളാല്‍ അലങ്കരിച്ച് എഴുന്നള്ളിപ്പിക്കുകയും ചെയ്യുന്നതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com