ക്ഷേത്രത്തിൽവച്ച് വിധവയായ യുവതിയെ കൂട്ടബലാത്സം​ഗം ചെയ്തു; തമിഴ്നാട്ടിൽ യുവാക്കൾ അറസ്റ്റിൽ

ക്ഷേത്രത്തിൽവച്ച് നാൽപ്പതുകാരിയായ വിധവയെ ബലാത്സം​ഗം ചെയ്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

ചെന്നൈ: ക്ഷേത്രത്തിൽവച്ച് നാൽപ്പതുകാരിയായ വിധവയെ ബലാത്സം​ഗം ചെയ്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. തമിഴ്നാട്ടിലെ നാഗപ്പട്ടണത്തെ വണ്ടിപ്പേട്ടയിലെ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം. വിധവയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രദേശവാസികളായ അരുൺ രാജ്, ആനന്ദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം സഹോദരിയുടെ വീട്ടിലേക്ക് പോകുന്നതിനിടെ യുവാക്കൾ ബലംപ്രയോഗിച്ച് ക്ഷേത്രത്തിലേക്ക് വലിച്ച് കയറ്റിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവം പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന് കത്തികാട്ടി ഭീഷണിപ്പെടുത്തി പ്രതികൾ രക്ഷപ്പെടുകയും ചെയ്തു.

യുവതിയെ നാഗപ്പട്ടണത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതികളെ സഹായിച്ചവരെക്കുറിച്ച് കൂടി അന്വേഷിക്കുന്നുണ്ടെന്ന് വെളിപാളയം പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com