'ഭൂമധ്യരേഖയും ഉത്തരായന രേഖയും കൂട്ടിമുട്ടുന്നത് ഉജ്ജയിനില്‍; സമയനിര്‍ണ്ണയത്തിന് ഇനി GMT വേണ്ട 'മഹാകൽ സ്റ്റാൻഡേർഡ് ടൈം' മതി'

ഉത്തരായനരേഖയും ഭൂമധ്യരേഖയും കൂട്ടിമുട്ടുന്നതിനാലാണ് പുരാതനകാലത്ത് സമയം നിര്‍ണ്ണയിക്കുന്ന ഇടമായി ഉജ്ജയിന്‍ കണക്കാക്കപ്പെട്ടത്. അതിനാല്‍ ഗ്രീന്‍വിച്ച് മീന്‍ ടൈം എന്നത് മഹാകാല്‍ സ്റ്റാന്‍ഡേര്‍ഡ് സമയം എന്ന് തിരുത്തേണ്ട സമയമായിരിക്കുകയാണെന്ന് ധര്‍മേന്ദ്ര പ്രധാന്‍
Union Education Minister Dharmendra Pradhan
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻSocial Media
Updated on
1 min read

ന്യൂഡല്‍ഹി: ഭൂമധ്യരേഖയും ഉത്തരായനരേഖയും കൂട്ടിമുട്ടുന്ന സ്ഥലമാണ് മധ്യപ്രദേശിലെ ആത്മീയകേന്ദ്രമായ ഉജ്ജയിനെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. അതുകൊണ്ടുതന്നെ സമയനിര്‍ണ്ണയത്തിന്റെ യഥാര്‍ത്ഥ കേന്ദ്രം ഉജ്ജയിനാണെന്നും 'ഗ്രീന്‍വിച്ച് മീന്‍ ടൈം' (GMT) എന്നതിനു പകരം 'മഹാകല്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം' (MST) എന്ന പുതിയ വ്യവസ്ഥ കൊണ്ടുവരാനുള്ള സമയമാണിതെന്നും മന്ത്രി ആഹ്വാനം ചെയ്തു.

ഇതിനുവേണ്ടിയുള്ള ആദ്യപടിയായി ഉജ്ജയിനില്‍ 15 കോടിയുടെ ശാസ്ത്രകേന്ദ്രം ഉദ്ഘാടനം ചെയ്തതായും അദ്ദേഹം പറഞ്ഞു. ഉജ്ജയിന്‍, കാശി, കാഞ്ചി, പുരി ധാം എന്നുതുടങ്ങി ഇന്ത്യയിലെ എല്ലാ പ്രധാന ആത്മീയകേന്ദ്രങ്ങളും ശാസ്ത്രം, കല, സംസ്‌കാരം, സാഹിത്യം, ആത്മീയത എന്നിവയുടെ സംഗമസ്ഥാനംകൂടെയായ, ജീവിക്കുന്ന പരീക്ഷണശാലകളാണെന്നും കഴിഞ്ഞ ദിവസം മധ്യപ്രദേശില്‍ സംഘടിപ്പിച്ച 'മഹാകല്‍ ദി മാസ്റ്റര്‍ ഓഫ് ടൈം ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ്' ഉദ്ഘാടനം ചെയ്തുകൊണ്ട് ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.

Union Education Minister Dharmendra Pradhan
'എല്ലാം ചെയ്ത് തന്നത് ഇടത് സര്‍ക്കാര്‍'; പിന്തുണ പ്രഖ്യാപിച്ച് സമസ്ത എപി വിഭാഗം

ഉത്തരായനരേഖയും ഭൂമധ്യരേഖയും കൂട്ടിമുട്ടുന്നതിനാലാണ് പുരാതനകാലത്ത് സമയം നിര്‍ണ്ണയിക്കുന്ന ഇടമായി ഉജ്ജയിന്‍ കണക്കാക്കപ്പെട്ടത്. അതിനാല്‍ ഗ്രീന്‍വിച്ച് മീന്‍ ടൈം എന്നത് മഹാകാല്‍ സ്റ്റാന്‍ഡേര്‍ഡ് സമയം എന്ന് തിരുത്തേണ്ട സമയമായിരിക്കുകയാണ്. അത്യാധുനിക എഐ സംവിധാനങ്ങളടക്കം സമയം നിശ്ചയിക്കുന്നതിന്റെ യഥാര്‍ത്ഥ കേന്ദ്രം ഉജ്ജയിനു ചുറ്റുമുള്ള സ്ഥലങ്ങളാണെന്ന് അംഗീകരിച്ചിട്ടുണ്ട്. അതിനാല്‍ ആഗോളതലത്തില്‍ രാജ്യത്തിന്റെ പ്രൗഢി പുനഃസ്ഥാപിക്കേണ്ടത് അനിവാര്യമാണ്' ഉജ്ജയിനില്‍ ശാസ്ത്രകേന്ദ്രം ഉദ്ഘാടനം ചെയ്തുകൊണ്ട് കേന്ദ്രമന്ത്രി പറഞ്ഞു.

ഉജ്ജയിനിലെ ശാസ്ത്ര കേന്ദ്രവും പ്ലാനറ്റോറിയവും അതിനായുള്ള സുപ്രധാനചുവടുവെപ്പാണെന്നും വരും തലമുറയില്‍ ആത്മീയതയിലൂന്നിയ ശാസ്ത്രബോധം ഉണ്ടാക്കിയെടുക്കാന്‍ സഹായകമാകുമെന്നും ധര്‍മേന്ദ്ര പ്രധാന്‍ അഭിപ്രായപ്പെട്ടു. ആത്മീയതയില്ലാതെ ശാസ്ത്രം അപൂര്‍ണ്ണമാണെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി കൂട്ടിച്ചേര്‍ത്തു.

Union Education Minister Dharmendra Pradhan
രാജ്യത്തെ പ്രതിരോധിക്കും; 14 ദശലക്ഷത്തിലേറെ ഇറാനികൾ ജീവൻ ത്യജിക്കാൻ തയ്യാർ : പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ

ഗ്രഹങ്ങളുടെ ചലനവും ഭൂമിയുടെ ഭ്രമണവും സമന്വയിപ്പിച്ചുകൊണ്ട് സൂര്യന്റെ ഉദയാസ്തമനങ്ങളെ അടിസ്ഥാനമാക്കിയാണ് ഇന്ത്യന്‍ സമയനിര്‍ണ്ണയം സംഭവിക്കുന്നത്. അത് ഗ്രീന്‍വിച് മീന്‍ ടൈമിനേക്കാള്‍ കൂടുതല്‍ കൃത്യതയുള്ളതാണ്. മധ്യപ്രദേശ് സര്‍ക്കാര്‍ ഉജ്ജയിനെ ഒരു ശാസ്ത്രനഗരമായും ദൈവീകനഗരമായും വികസിപ്പിച്ചെടുക്കണം. ഇതിനുവേണ്ടി 15 കോടി ചെലവില്‍ ഇവിടെ ശാസ്ത്രകേന്ദ്രം കൊണ്ടുവന്നിരിക്കുകയാണ് എന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്.

Summary

Ujjain is where Equator, Tropic of Cancer meet, says Pradhan; bats for Mahakal Standard Time

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com