അക്ഷരമാലെ തെറ്റിച്ചു; യുകെജി വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചു; മൂന്ന് അധ്യാപകർ അറസ്റ്റിൽ

അക്ഷരമാല തെറ്റിച്ചതിന് നാലു വയസുകാരനെ അധ്യാപകർ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

ചെന്നൈ: അക്ഷരമാല തെറ്റിച്ചതിന് നാലു വയസുകാരനെ അധ്യാപകർ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. ചെന്നൈ പെരവല്ലൂരിലുള്ള സ്വകാര്യ സ്കൂളിലെ യുകെജി വിദ്യാർത്ഥിയെയാണ് ക്രൂരമായി മർദ്ദിച്ചത്. പരിക്കേറ്റ കുട്ടി  അമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തില്‍ മൂന്ന് അധ്യാപകരെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഇംഗ്ലീഷ്, തമിഴ് അക്ഷരങ്ങൾ തെറ്റിച്ചെഴുതിയതിന് കുട്ടിയെ അധ്യാപകർ മർദ്ദിച്ചെന്ന് കാണിച്ചാണ് കുട്ടിയുടെ മാതാപിതാക്കൾ പൊലീസില്‍ പരാതി നൽകിയത്. കുട്ടിക്ക് സുഖമില്ലെന്ന് അധ്യാപകർ വിളിച്ചറിയിച്ചതിനെ തുടർന്ന് കൂട്ടിക്കൊണ്ടുപോകാൻ സ്കൂളിൽ എത്തിയപ്പോൾ കുട്ടി അവശനിലയിലായിരുന്നെന്നും മാതാപിതാക്കൾ പറയുന്നു. ഇംഗ്ലീഷ് അധ്യാപിക മോണോ ഫെറാര, തമിഴ് അധ്യാപിക പ്രിൻസി, ക്ളാസ് ടീച്ചർ ഇന്ത്യാനാവൻ എന്നിവർക്കെതിരെയാണ് മാതാപിതാക്കള്‍ പരാതി നല്‍കിയത്. തമിഴ് അധ്യാപിക പ്രിൻസിയാണ് ക്രൂരമായി തല്ലിയതെന്നും കുട്ടി രക്ഷിതാക്കളോട് പറഞ്ഞു.

മൂന്ന് അധ്യാപകരെയും തിരുവികെ നഗർ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. 

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com