അടുക്കളയില്‍ ഭക്ഷണം കണ്ടില്ല; മാനസിക രോഗിയായ ആള്‍ 7 വയസുകാരിയായ മകളെയും  പാല്‍ക്കാരിയെയും കുത്തിക്കൊന്നു

അടുക്കളയില്‍ ഭക്ഷണം ഇല്ലാത്തതിനെ തുടര്‍ന്ന് അച്ഛന്‍ മകളെയും പാല്‍ക്കാരിയെയും കുത്തിക്കൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

വാരാണസി: അടുക്കളയില്‍ ഭക്ഷണം ഇല്ലാത്തതിനെ തുടര്‍ന്ന് അച്ഛന്‍ മകളെയും പാല്‍ക്കാരിയെയും കുത്തിക്കൊന്നു. തടയാന്‍ ശ്രമിച്ച മ്മയ്ക്കും, ഭാര്യയ്ക്കും കനും സാരമായി പരിക്കേറ്റു. ഉത്തര്‍പ്രദേശലെ ജനുപുരിലാണ് സംഭവം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

സോനു എന്നയാളാണ് കൊലനടത്തിയത്. ഇയാള്‍ മാനസിക രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ഏഴ് വര്‍ഷമായി പ്രദേശത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച പരിശോധനയ്ക്കായി വാരാണസിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വണ്ടിയില്‍ നിന്ന് ചാടി രക്ഷപ്പെട്ടതിന് പിന്നാലെ വൈകീട്ട് വീട്ടിലെത്തുകയായിരുന്നു.

ചൊവ്വാഴ്ച പുലര്‍ച്ചെ സോനു ഭക്ഷണത്തിനായി അടുക്കളയിലെത്തിയെങ്കിലും  അവിടെ ഒന്നും കണ്ടെത്താന്‍ ആയിരുന്നില്ല. ഇതേതുടര്‍ന്ന കോപാകുലനായ ഇയാള്‍ ഏഴ് വയസുകാരിയായ മകളെ കത്തിയെടുത്ത് കുത്തുകയായിരുന്നു. ഇതിനിടെ മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സോനുവിന്റെ അമ്മയ്ക്കും കുത്തേറ്റു. ഏഴുവയസുകാരി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ബഹളം കേട്ട് എത്തിയ ഭാര്യയെയും മകനെയും ഇയാള്‍ ആക്രമിച്ചു. വീട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനടെ പാല്‍ക്കാരി ഇയാളെ തടഞ്ഞുവെക്കുകയായിരുന്നു. ഇവരെയും ഇയാള്‍ കുത്തകുയായിരുന്നു.

തുടര്‍ന്ന് നാട്ടുകാര്‍ പൊലിസിനെ അറിയിക്കുകയായിരുന്നു. പൊലീസാണ് പരിക്കേറ്റ കുടുംബാംഗങ്ങളെയും പാല്‍ക്കാരിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ പാല്‍ക്കാരി ആശുപത്രിയില്‍വച്ച് മരിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

 Abhijeet Dipke
PM forgiving me is a very big thing': Noida teen who 'abused' Modi apologises again
Jaish operative held in Bengal planned to target CM Suvendu, infiltrate Jantar Mantar protest: STF
Devendra Fadnavis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com