

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം മുന്‍കാലത്തേക്കാള്‍ അതിതീവ്രമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍. ഏതു വെല്ലുവിളിയെയും നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ സജ്ജമാണ്. കോവിഡ് രോഗികള്‍ക്കായി രാജ്യത്ത് 20 ലക്ഷത്തിലധികം കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്.
കേരളം ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാണ്. രാജ്യത്തെ 79.10 ശതമാനം കേസുകളും ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്. 2020നെ അപേക്ഷിച്ച് രോഗവ്യാപനത്തിന്റെ വേഗത വളരെയധികം വര്‍ധിച്ചിട്ടുണ്ട്. കോവിഡിന്റെ കുതിച്ചുകയറ്റത്തെ നിയന്ത്രിക്കുക എന്നതാണ് ഇപ്പോള്‍ നമ്മുടെ മുന്നിലുള്ള വെല്ലുവിളിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍ ഡല്‍ഹി എയിംസിലെത്തി ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ അടക്കമുള്ള ഡോക്ടര്‍മാരുമായി സ്ഥിതിഗതികള്‍ വിലയിരുത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇപ്പോള്‍ നമ്മുടെ ആരോഗ്യപ്രവര്‍ത്തകര്‍ കൂടുതല്‍ പരിചയസമ്പന്നരായിട്ടുണ്ട്. അതുകൊണ്ടുതന്നെ മഹാമാരിയെ തടഞ്ഞുനില്‍ത്താന്‍ കഴിയുമെന്ന വിശ്വാസം ഉണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും സ്ഥിതിഗതികള്‍ രൂക്ഷമാകുകയാണ്. ഡല്‍ഹിയില്‍ ഇന്നലെ 17,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് ഇന്ത്യയില്‍ ഒരു നഗരത്തില്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates