വ്യാജ മാര്‍ക്ക് ലിസ്റ്റ് ഉപയോഗിച്ച് ഡിഗ്രി പ്രവേശനം : ബിജെപി എംഎല്‍എയ്ക്ക് അഞ്ചുവര്‍ഷം തടവ് ; 8000 രൂപ പിഴ

ഡിഗ്രി രണ്ടാം വര്‍ഷ പരീക്ഷയില്‍ ഇന്ദ്രപ്രതാപ് പരാജയപ്പെട്ടിരുന്നു
ഇന്ദ്രപ്രതാപ് തിവാരി/ ട്വിറ്റർ ചിത്രം
ഇന്ദ്രപ്രതാപ് തിവാരി/ ട്വിറ്റർ ചിത്രം
Updated on: 
1 min read

ലഖ്‌നൗ : വ്യാജ മാര്‍ക്ക് ലിസ്റ്റ് ഉപയോഗിച്ച് കോളജില്‍ പ്രവേശനം നേടിയ സംഭവത്തില്‍ ബിജെപി എംഎല്‍എയ്ക്ക് അഞ്ചു വര്‍ഷം തടവുശിക്ഷ. അയോധ്യയിലെ ഗോസായിഗഞ്ചില്‍ നിന്നുള്ള ബിജെപി എംഎല്‍എ ഇന്ദ്രപ്രതാപ് തിവാരിയെയാണ് കോടതി ശിക്ഷിച്ചത്.  

പ്രത്യേക കോടതി ജഡ്ജി പൂജ സിങ്, 28 വര്‍ഷം പഴക്കമുള്ള കേസിലാണ് വിധി പുറപ്പെടുവിച്ചത്. 8000 രൂപ പിഴ നല്‍കാനും വിധിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇന്ദ്രപ്രതാപ് തിവാരിയെ ജയിലിലേക്ക് മാറ്റി. 

1992ല്‍ അയോധ്യയിലെ സാകേത് കോളേജ് പ്രിന്‍സിപ്പല്‍ യദുവന്‍ഷ് റാം ത്രിപാഠി നല്‍കിയ പരാതിയിലാണ് കേസെടുക്കുന്നത്. ഡിഗ്രി രണ്ടാം വര്‍ഷ പരീക്ഷയില്‍ ഇന്ദ്രപ്രതാപ് പരാജയപ്പെട്ടിരുന്നു. എന്നാല്‍ വ്യാജ മാര്‍ക്ക് ഷീറ്റ് ഉപയോഗിച്ച് 1990ല്‍ ഇയാള്‍ അടുത്ത ക്ലാസിലേക്ക് പ്രവേശിക്കുകയായിരുന്നുവെന്ന് എഫ്‌ഐആറില്‍ പറയുന്നു. 

13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതിനിടെ പല ഒറിജിനല്‍ രേഖകളും അപ്രത്യക്ഷമായി.  ഇതിനിടെ പരാതിക്കാരനായ പ്രിന്‍സിപ്പല്‍ ത്രിപാഠി മരിച്ചു. തുടര്‍ന്ന് സാകേത് കോളജിലെ ഉദ്യോഗസ്ഥനായ മഹേന്ദ്ര അഗര്‍വാള്‍ കേസുമായി മുന്നോട്ട് പോകുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com