പശുവുമായി ലൈംഗിക ബന്ധം; യുപിയില്‍ ഒരാള്‍ പിടിയില്‍

ഇക്കഴിഞ്ഞ 23നാണ് സംഭവം നടന്നത്. ചൊവ്വാഴ്ചയാണ് സംഭവം പുറത്തറിയുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

ലഖ്‌നൗ: പശുവിനെ പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് ഇരയാക്കിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം. മജീദ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

ഇക്കഴിഞ്ഞ 23നാണ് സംഭവം നടന്നത്. ചൊവ്വാഴ്ചയാണ് സംഭവം പുറത്തറിയുന്നത്. ഇയാള്‍ പശുവിനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിക്കുന്നത് അയല്‍വാസിയായ ജിതേന്ദ്ര യാദവ് എന്നയാളാണ് കണ്ടത്. 

മജീദ് പശുവിനെ പീഡിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളുണ്ടെന്ന് ഉടമയായ പരാതിക്കാരന്‍ വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങള്‍ പശുവിന്റെ ഉടമയെ ജിതേന്ദ്ര യാദവ് കാണിച്ചതിന് പിന്നാലെയാണ് പരാതി നല്‍കിയത്. 

അതിനിടെ സംഭവമറിഞ്ഞ് രോഷാകുലരായ നാട്ടുകാര്‍ ഒളിവില്‍ പോയ മജീദിനായി തിരച്ചില്‍ നടത്തി. ഇയാളെ ലഖ്‌നൗവിന് സമീപമുള്ള സരോജിനി നഗറിലുള്ള ഡറോഗ ഖേരയില്‍ വച്ച് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ എല്‍പ്പിക്കുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com