ചേച്ചി മരിച്ചപ്പോള്‍ അനിയത്തിയെ കെട്ടി, ഇളയസഹോദരിയെയും കല്യാണം കഴിക്കണം; യുവാവ് ചെയ്തത്

രണ്ട് വര്‍ഷത്തിലേറെയായി ഭാര്യയുടെ ഇളയ സഹോദരിയുമായി ഇയാള്‍ പ്രണയത്തിലാണ്. അതിനാല്‍ അവളെയും വിവാഹം കഴിക്കണമെന്ന് ആവശ്യപ്പട്ടു.
UP Man's Wife Dies, He Marries Her Sister. Then Climbs Tower To Marry 3rd Sister
UP Man's Wife Dies, He Marries Her Sister
Updated on
1 min read

ലഖ്‌നൗ: ഭാര്യയുടെ സഹോദരിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് രാജ് സക്‌സേന എന്നയാള്‍ വൈദ്യുതി ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. ഉത്തര്‍പ്രദേശിലെ കനൗജിലാണ് സംഭവം.2021ലാണ് ഇയാള്‍ വിവാഹം കഴിക്കുന്നത്. ഒരു വര്‍ഷത്തിന് ശേഷം ഭാര്യ മരിച്ചു. തുടര്‍ന്ന് അയാള്‍ ഭാര്യയുടെ സഹോദരിയെ വിവാഹം കഴിച്ചു. മൂന്നാമത്തെ സഹോദരിയേയും വിവാഹം കഴിക്കണമെന്നാണ് ഇപ്പോള്‍ ഇയാളുടെ ആവശ്യം.

UP Man's Wife Dies, He Marries Her Sister. Then Climbs Tower To Marry 3rd Sister
മോദിക്കും അമ്മയ്ക്കുമെതിരായ അധിക്ഷേപം ജനാധിപത്യത്തിന് കളങ്കം; രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് അമിത് ഷാ

രണ്ട് വര്‍ഷത്തിലേറെയായി ഭാര്യയുടെ ഇളയ സഹോദരിയുമായി ഇയാള്‍ പ്രണയത്തിലാണ്. അതിനാല്‍ അവളെയും വിവാഹം കഴിക്കണമെന്ന് ആവശ്യപ്പട്ടു. എന്നാല്‍ ഭാര്യ എതിര്‍ത്തു. ഇതോടെയാണ് ഇയാള്‍ വൈദ്യുതി ടവറില്‍ കയറുകയും വിവാഹം കഴിക്കണമെന്ന് ഭീഷണി മുഴക്കുകയും ചെയ്തത്.

UP Man's Wife Dies, He Marries Her Sister. Then Climbs Tower To Marry 3rd Sister
'ഇന്ത്യയുടെ പ്രതിഭയും ജപ്പാന്റെ സാങ്കേതിക വിദ്യയും ഒന്നിച്ചാല്‍...; '; ജപ്പാനില്‍ മോദിക്ക് വന്‍ സ്വീകരണം

ഒടുവില്‍ സഹോദരിയെ വിവാഹം കഴിച്ച് നല്‍കാമെന്ന് ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് യുവാവ് താഴെയിറങ്ങാന്‍ തയ്യാറായത്. പൊലീസ് ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ഏകദേശം ഏഴ് മണിക്കൂര്‍ സമയമെടുത്താണ് യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കിയത്. പിന്നീട് മാധ്യമപ്രവര്‍ത്തരോട് സംസാരിച്ച യുവാവ് താന്‍ ഭാര്യയുടെ ഇളയ സഹോദരിയേയും സ്‌നേഹിക്കുന്നുണ്ടെന്ന് ആവര്‍ത്തിച്ചു.

Summary

UP Man's Wife Dies, He Marries Her Sister. Then Climbs Tower To Marry 3rd Sister

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com