സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ മുത്തച്ഛന്‍ പണം നല്‍കിയില്ല; വിരമിച്ച സൈനികനെ കൊലപ്പെടുത്തി; 12 കാരന്‍ പിടിയില്‍

മുത്തച്ഛനൊപ്പമായിരുന്നു പന്ത്രണ്ടുകാരന്‍ താമസിച്ചിരുന്നത്. പണത്തെ ചൊല്ലി പന്ത്രണ്ടുകാരന്‍ മുത്തച്ഛനുമായി വഴക്ക് പതിവായിരുന്നെന്നും പൊലീസ് പറയുന്നു
UP: Retired Army man killed by minor grandson over smartphone
എഐ ചിത്രം
Updated on
1 min read

ലഖ്‌നൗ:സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കാത്തതിന് മുത്തച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പന്ത്രണ്ടുകാരന്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ പുരാനി ബസ്തി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. വിരമിച്ച സൈനികനായ രാംപതി പാണ്ഡയാണ് കൊല്ലപ്പെട്ടത്.

മുത്തച്ഛനൊപ്പമായിരുന്നു പന്ത്രണ്ടുകാരന്‍ താമസിച്ചിരുന്നത്. പണത്തെ ചൊല്ലി പന്ത്രണ്ടുകാരന്‍ മുത്തച്ഛനുമായി വഴക്ക് പതിവായിരുന്നെന്നും പൊലീസ് പറയുന്നു. സംഭവ ദിവസം പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങാനായി മുത്തച്ഛനോട് പന്ത്രണ്ടുകാരന്‍ പണം ആവശ്യപ്പെട്ടു. എന്നാല്‍ രാംപതി പാണ്ഡ പണം നല്‍കാന്‍ തയ്യാറായില്ല.തുടര്‍ന്ന് ചെറുമകന്‍ ഇരുമ്പുവടി കൊണ്ട് ആക്രമിക്കുകയായിരുന്നു.

UP: Retired Army man killed by minor grandson over smartphone
'എക്കണോമിക് ബ്ലാക്‌മെയില്‍, മോദി പ്രതികരിക്കണം'; യുഎസിന്റെ അധിക തീരുവയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ്

പന്ത്രണ്ടുകാരന്റെ സുഹൃത്തും ആക്രമണത്തില്‍ പങ്കാളിയായി. 22കാരനായ ഇയാള്‍ 65കാരനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. കൊല നടത്തിയ ശേഷം വീട്ടില്‍ മടങ്ങിയെത്തിയ കൊച്ചുമകന്‍ മുത്തച്ഛന്‍ രക്തം വാര്‍ന്നുകിടക്കുന്നതു കണ്ടുവെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകം നടത്തിയത് പന്ത്രണ്ടുകാരനാണെന്ന് കണ്ടെത്തി. മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാന്‍ പണം നല്‍കാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. കൂട്ടാളിയായ അസ്ഹറുദ്ദീനെ അറസ്റ്റ് ചെയ്തു.

Summary

A 12-year-old boy was held for allegedly killing his grandfather over his refusal to purchase him a smartphone

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com