'ഞാനാണ് ജഡ്ജി'; കോടതിയില്‍ അതിക്രമിച്ച് കയറി യുവതി, 'വിധിപ്രസ്താവം'

യുവതിക്ക് മാനസിക അസ്വസ്ഥതകള്‍ ഉണ്ടെന്നാണ് തോന്നുന്നതെന്നും ഇതേ കോടതിയില്‍ തന്നെ അവര്‍ക്കൊരു കേസ് നിലവിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
court news
UP woman occupies district judge's chair in Varanasi court, claims to be judgefile
Updated on
1 min read

ലഖ്‌നൗ: വാരാണസി ജില്ലാ കോടതിയില്‍ അതിക്രമിച്ചു കയറി യുവതി. തുടര്‍ന്ന് ജഡ്ജിയുടെ കസേരയില്‍ ഇരിക്കുകയും ചെയ്തു. ജില്ലാ ജഡ്ജിയാണെന്ന് സ്വയം അവകാശപ്പെടുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വെള്ളിയാഴ്ചയാണ് സംഭവം. ജില്ലാ ജഡ്ജി അവധിയിലായിരുന്നുവെന്നും അപ്പോഴാണ് നാടകീയ സംഭവം നടന്നതെന്നും വാരണാസി സെന്‍ട്രല്‍ ബാര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ആശിഷ് സിങ് പറഞ്ഞു.

court news
'ഇവര്‍ സ്ത്രീയല്ല, ലേഡീ ഡോണ്‍'; ലഹരിക്കേസില്‍ 60 കാരിക്ക് ജാമ്യം നിഷേധിച്ച് സുപ്രീംകോടതി

'യുവതി കോടതി മുറിക്കുള്ളില്‍ കടന്ന് ജില്ലാ ജഡ്ജിയുടെ കസേരയില്‍ ഇരിക്കുകയും, താനാണ് ജില്ലാ ജഡ്ജിയെന്ന് അവകാശപ്പെട്ട് അവിടെയുണ്ടായിരുന്നവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ തുടങ്ങുകയും ചെയ്തു,' സിംങ് പറഞ്ഞു. യുവതിക്ക് മാനസിക അസ്വസ്ഥതകള്‍ ഉണ്ടെന്നാണ് തോന്നുന്നതെന്നും ഇതേ കോടതിയില്‍ തന്നെ അവര്‍ക്കൊരു കേസ് നിലവിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

court news
'തെരഞ്ഞെടുപ്പിനു മുമ്പ് പ്രകോപന പ്രസംഗം'; മമതക്കെതിരെ കേസെടുത്ത് പൊലീസ്

കോടതിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ യുവതിയെ തടയുകയും കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ചോദ്യം ചെയ്യല്‍ വേളയിലെ യുവതിയുടെ പെരുമാറ്റത്തില്‍ നിന്നും മാനസികമായി സുഖമില്ലാത്ത അവസ്ഥയിലാണെന്ന് യുവതിയെന്നാണ് മനസിലാക്കുന്നതെന്നും പൊലീസ് പറഞ്ഞു. ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം യുവതിയെ ബന്ധുക്കള്‍ക്ക് കൈമാറിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Summary

UP woman occupies district judge's chair in Varanasi court, claims to be judge

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com