യുപിഎസ് സി പരീക്ഷാ കലണ്ടര്‍ 2026 പുറത്തിറക്കി; സിവില്‍ സര്‍വീസ് പ്രിലിമിനറി മെയ് 24 ന്

സിവില്‍ സര്‍വീസ് പരീക്ഷയുടെ ഔദ്യോഗിക വിജ്ഞാപനം ജനുവരി 14 ന് പുറപ്പെടുവിക്കും
UPSC announces examination calendar for 2026
യുപിഎസ് സി പരീക്ഷാ കലണ്ടര്‍ 2026 പുറത്തിറക്കി
Updated on
1 min read

ന്യൂഡല്‍ഹി: യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ 2026 ലെ പരീക്ഷാ കലണ്ടര്‍ പുറത്തിറക്കി. അടുത്ത വര്‍ഷത്തെ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ 2026 മെയ് 24 ന് നടക്കും. സിവില്‍ സര്‍വീസിന് പുറമെ, എന്‍ഡിഎ, സിഡിഎസ്, എഞ്ചിനീയറിങ് സര്‍വീസസ് തുടങ്ങിയ മത്സര പരീക്ഷകളുടെ തിയതികളും കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സിവില്‍ സര്‍വീസ് പരീക്ഷയുടെ ഔദ്യോഗിക വിജ്ഞാപനം ജനുവരി 14 ന് പുറപ്പെടുവിക്കും. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2026 ഫെബ്രുവരി മൂന്നാണ്. പ്രിലിമിനറി പരീക്ഷ പാസ്സാകുന്നവര്‍ മെയിന്‍ പരീക്ഷയ്ക്ക് അര്‍ഹത നേടും. മെയിന്‍ പരീക്ഷ 2026 ഓഗസ്റ്റ് 21 ന് നടക്കും.

നാഷണല്‍ ഡിഫന്‍സ് അക്കാദമി, നേവല്‍ അക്കാദമി, കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് പരീക്ഷകള്‍ 2026 ഏപ്രില്‍ 12 ന് നടക്കും. സിവില്‍ സര്‍വീസ് പരീക്ഷയുടെ ഭാഗമായി, ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പ്രിലിമിനറി പരീക്ഷയും 2026 മെയ് 24 ന് നടക്കും. സിഎസ്ഇ മെയിന്‍സ് 2026 ഓഗസ്റ്റ് 21 ന് ആരംഭിച്ച് അഞ്ചു ദിവസം നീണ്ടു നില്‍ക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

medical examination paper leak controversy now surfaced in Odisha
A NEET-UG aspirant seeks blessings from her guardian before entering an examination centre to appear for the NEET-UG 2026 re-examination, in New Delhi
NEET-PG Exam
neet exam, dry day, Ecuador vs Curacao
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com