ലഖ്നൗ: ഭാര്യയുമായുള്ള വഴക്ക് നിരന്തരമായതോടെ സമാധാനം തേടി ഭർത്താവ് ഒരു മാസമായി താമസിക്കുന്നത് പനയുടെ മുകളിൽ! ഭാര്യയുടെ വഴക്കും ആക്രമണങ്ങളും സഹിക്കാതെയാണ് 42കാരന്റെ വിചിത്ര പരിഹാരം. ഒരു മാസമായി ഇയാൾ താമസിക്കുന്നത് 80 അടി ഉയരമുള്ള പനയിലാണ്. ഉത്തർപ്രദേശിലെ മൗ ജില്ലയിലെ കോപഗഞ്ച് മേഖലയിലാണ് വിചിത്രമായ സംഭവം.
42 കാരനായ രാം പ്രവേഷ് കഴിഞ്ഞ ആറ് മാസമായി ഭാര്യയുമായി വഴക്കിലാണ്. ഭാര്യ തന്നെ മർദിച്ചതായും ഇയാൾ ആരോപിച്ചു. ഭാര്യയുടെ പെരുമാറ്റത്തിൽ മനം മടുത്താണ് വീട്ടിൽ നിന്ന് പനയിലേക്ക് താമസം മാറ്റിയത്. ഭക്ഷണവും വെള്ളവും ഒരു കയർ ഉപയോഗിച്ച് മരത്തിന് സമീപം തൂക്കിയിടും. ഇയാൾ മുകളിലേക്ക് വലിച്ചെടുക്കും.
രാത്രിയിൽ കുറച്ച് സമയങ്ങളിൽ മാത്രമാണ് ഇയാൾ പനയിൽ നിന്ന് താഴെയിറങ്ങുന്നത്. പ്രാഥമിക ആവശ്യങ്ങൾ നിർവഹിച്ച ശേഷം വീണ്ടും പനയിലേക്ക് കയറുമെന്ന് ഗ്രാമവാസികൾ പറയുന്നു. രാം പ്രവേഷിനോട് ഇറങ്ങി വരാൻ എല്ലാവരും ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും അയാൾ തയ്യാറായില്ല.
പനമരത്തോട് ചേർന്ന് നിരവധി വീടുകൾ ഉള്ളതിനാൽ ഇയാളുടെ പ്രവർത്തിയെ ഗ്രാമവാസികൾ എതിർക്കുകയാണെന്ന് ഗ്രാമമുഖ്യൻ ദീപക് കുമാർ പറഞ്ഞു. ആളുകൾ അവരുടെ വീടുകളിൽ എന്താണ് ചെയ്യുന്നതെന്ന് അയാൾ നിരീക്ഷിക്കുകയാണെന്നാണ് ഗ്രാമവാസികളുടെ ആരോപണം. അത് അവരുടെ സ്വകാര്യതയെ ഹനിക്കുന്നതാണെന്നും ഗ്രാമവാസികൾ പറയുന്നു.
ഗ്രാമത്തിലെ പല സ്ത്രീകളും വന്ന് പരാതി പറഞ്ഞതോടെ ഗ്രാമമുഖ്യൻ പൊലീസിൽ വിവരം പറഞ്ഞു. പിന്നാലെ പൊലീസ് വന്ന് വീഡിയോ എടുത്ത് പോയെന്നും ദീപക് കുമാർ പറയുന്നു. വിചിത്രമായ ഈ സംഭവം അറിഞ്ഞ് രാം പ്രവേഷിനെ കാണാൻ ഗ്രാമത്തിന്റെ ചുറ്റുപാടുകളിൽ നിന്ന് ആളുകൾ ദിവസവും എത്താറുണ്ടെന്ന് ഇയാളുടെ പിതാവ് ശ്രീകിഷുൺ റാം പറയുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates