ഉത്തര്‍പ്രദേശില്‍ വീണ്ടും 30,000ലധികം കോവിഡ് കേസുകള്‍; തമിഴ്‌നാട്ടില്‍ രൂക്ഷം, ചികിത്സയിലുള്ളവര്‍ ഒരു ലക്ഷം കടന്നു, 94 മരണം 

ഉത്തര്‍പ്രദേശില്‍ ഇന്നും 30,000ലധികം കോവിഡ് കേസുകള്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഇന്നും 30,000ലധികം കോവിഡ് കേസുകള്‍. 24 മണിക്കൂറിനിടെ 33,574 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈസമയത്ത് 249 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

24 മണിക്കൂറിനിടെ 26,719 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ നിലവില്‍ മൂന്ന് ലക്ഷത്തിന് മുകളിലാണ് ചികിത്സയില്‍ കഴിയുന്നവര്‍. ഗുജറാത്തില്‍ പുതുതായി 14,340 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 153 പേര്‍ കൂടി വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

തമിഴ്‌നാട്ടില്‍ പുതുതായി 15,684 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 94 പേരാണ് മരിച്ചത്. നിലവില്‍ ഒരു ലക്ഷത്തിന് മുകളിലാണ് ചികിത്സയില്‍ കഴിയുന്നവര്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com