അഗ്നിവീര്‍ ആകാന്‍  സാധിച്ചില്ല; 20കാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍ 

അഗ്നിവീര്‍ ആയി തെരഞ്ഞെടുക്കുന്നതിനുള്ള യോഗ്യത പരീക്ഷയില്‍ പരാജയപ്പെട്ടതിലുള്ള മനോവിഷമത്തില്‍ 20കാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

ഡെറാഡൂണ്‍: അഗ്നിവീര്‍ ആയി തെരഞ്ഞെടുക്കുന്നതിനുള്ള യോഗ്യത പരീക്ഷയില്‍ പരാജയപ്പെട്ടതിലുള്ള മനോവിഷമത്തില്‍ 20കാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍. ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ ജില്ലയിലാണ് സംഭവം. 

കരസേനയില്‍ അഗ്നിവീര്‍ ആകാനുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷയിലാണ് കമലേഷ് ഗോസ്വാമി പരാജയപ്പെട്ടത്. 20കാരന്റെ മരണത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഉള്‍പ്പെടെയുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി. കമലേഷ് ഗോസ്വാമിയുടെ വീട്ടുകാരെ വിളിച്ച് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി.

കഴിഞ്ഞ കുറെ നാളുകളായി സൈന്യത്തില്‍ കയറുന്നതിന് വേണ്ടിയുള്ള തീവ്ര ശ്രമത്തിലായിരുന്നു 20കാരന്‍. എന്നാല്‍ ശ്രമം വിജയിക്കാത്തതില്‍ യുവാവ് മനോവിഷമത്തിലായിരുന്നു എന്ന് വീട്ടുകാര്‍ പറഞ്ഞു. ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് റെക്കോര്‍ഡ് ചെയ്ത വീഡിയോയില്‍ കരഞ്ഞ് കൊണ്ട് പരീക്ഷയില്‍ വിജയിക്കാന്‍ കഴിയാതിരുന്നതിന്റെ മനോവിഷമം പ്രകടിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

cow shelter
Glacial Lake Outburst In Bhutan
Linga prasad, Sandeep Rathore
sc on bank responsibility digital fraud
X

FOLLOW US

ON GOOGLE DISCOVER