ഇത് ലക്ഷ്വറി വിന്റേജ് കാറോ ഓട്ടോറിക്ഷയോ?; വൈറല്‍ വീഡിയോ 

58 സെക്കന്‍ഡ് മാത്രമുള്ള ക്ലിപ്പില്‍ ആഢംബര സീറ്റോട് കൂടിയ ഓട്ടോറിക്ഷ കാണാം
സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച പരിഷ്‌കരിച്ച ഓട്ടോറിക്ഷയുടെ ദൃശ്യം
സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച പരിഷ്‌കരിച്ച ഓട്ടോറിക്ഷയുടെ ദൃശ്യം
Updated on
1 min read

സകരമായ നിരവധി വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച് ശ്രദ്ധ നേടിയ വ്യക്തിയാണ് ആര്‍പിജി ചെയര്‍മാനും വ്യവസായിയുമായ ഹര്‍ഷ് ഗോയങ്ക. ഇപ്പോള്‍ ഹര്‍ഷ് ഗോയങ്ക പങ്കുവെച്ച ആഢംബര കാര്‍ പോലെ രൂപകല്‍പ്പന ചെയ്ത ഓട്ടോറിക്ഷയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

58 സെക്കന്‍ഡ് മാത്രമുള്ള ക്ലിപ്പില്‍ ആഢംബര സീറ്റോട് കൂടിയ ഓട്ടോറിക്ഷ കാണാം. ഓട്ടോറിക്ഷയുടെ മുന്‍വശം സാധാരണപോലെ തന്നെയാണ്. എന്നാല്‍ ബൂട്ട് ഭാഗം വിന്‍ഡേജ് ലക്ഷ്വറി കാറുകളോട് സാദൃശ്യം തോന്നുന്ന വിധമാണ്. 

അവിഷ്‌കര്‍ നായിക്കിന്റെ വീഡിയോയാണ് ഹര്‍ഷ് ഗോയങ്ക സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്. സൃഷ്ടിവൈഭവത്തെ അഭിനന്ദിച്ച് നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com