'നിങ്ങളുടെ കോളുകള്‍ കേന്ദ്രത്തിന്റെ നിരീക്ഷണത്തിലാണ്'; സത്യാവസ്ഥ എന്ത്?

പ്രമുഖ സോഷ്യല്‍മീഡിയ ആപ്പ് ആണ് വാട്‌സ്ആപ്പ്.
fake message
fake messageപ്രതീകാത്മക ചിത്രം
Edited By:
Updated on
1 min read

പ്രമുഖ സോഷ്യല്‍മീഡിയ ആപ്പ് ആണ് വാട്‌സ്ആപ്പ്. ആളുകള്‍ക്ക് മെസേജ് അയക്കാന്‍ കൂടുതല്‍ ആളുകളും വാട്‌സ്ആപ്പിനെയാണ് ആശ്രയിക്കുന്നത്. ഈ ജനപ്രീതി അവസരമാക്കി വ്യാജ സന്ദേശങ്ങള്‍ അയക്കുന്നതിനുള്ള പ്ലാറ്റ്‌ഫോമായി ഇതിനെ ദുരുപയോഗം ചെയ്യുന്നവരും നിരവധിപ്പേരുണ്ട്.

അടുത്തിടെ പുതിയ വാട്‌സ്ആപ്പ് മോണിറ്ററിങ് മാര്‍ഗനിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി എന്ന പേരിലുള്ള സന്ദേശമാണ് വ്യാപകമായി പ്രചരിക്കുന്നത്. വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, എക്‌സ്, ഇന്‍സ്റ്റഗ്രാം എന്നിവയിലൂടെയുള്ള എല്ലാ വ്യക്തിഗത കോളുകളും സന്ദേശങ്ങളും കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ട് എന്ന തരത്തിലാണ് സന്ദേശം. കൂടാതെ ഉദ്യോഗസ്ഥര്‍ ഉപയോക്താക്കളുടെ സന്ദേശങ്ങള്‍ വായിക്കുമ്പോഴും നിയമനടപടി സ്വീകരിക്കുമ്പോഴും ഉപയോക്താക്കള്‍ക്ക് ചുവന്ന ടിക്ക് മാര്‍ക്ക് കാണാന്‍ സാധിക്കുമെന്നും സന്ദേശം അവകാശപ്പെടുന്നു.

എന്നാല്‍ ഈ സന്ദേശം വ്യാജമാണെന്നാണ് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പറയുന്നത്. തങ്ങളുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലൂടെയാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ മുന്നറിയിപ്പ് നല്‍കിയത്. കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു മാര്‍ഗനിര്‍ദേശവും പുറപ്പെടുവിച്ചിട്ടില്ലെന്നും പിഐബി ഫാക്ട് ചെക്ക് യൂണിറ്റിന്റെ സന്ദേശത്തില്‍ പറയുന്നു. അതിനാല്‍ പരിശോധന കൂടാതെ ഇത്തരം സന്ദേശങ്ങള്‍ വിശ്വസിക്കുകയോ പങ്കുവെയ്ക്കുകയോ ചെയ്യരുതെന്നും പിഐബി ഫാക്ട് ചെക്ക് മുന്നറിയിപ്പ് നല്‍കി. എല്ലാ കോളുകളും റെക്കോര്‍ഡ് ചെയ്യുന്നുണ്ട്, എല്ലാ കോള്‍ റെക്കോര്‍ഡിങ്ങുകളും സേവ് ചെയ്യുന്നുണ്ട്, വാറന്റില്ലാതെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി എന്നിങ്ങനെ 11 നിര്‍ദേശങ്ങള്‍ അടങ്ങുന്നതാണ് പ്രചരിക്കുന്ന വ്യാജ സന്ദേശം.

fake message
ഓഗസ്റ്റില്‍ വാങ്ങിക്കൂട്ടിയത് 30,919 കോടിയുടെ ഓഹരികള്‍; പ്രതീക്ഷയോടെ വിദേശ നിക്ഷേപകര്‍
fake message
മകളുടെ ഭാവി സുരക്ഷിതമാക്കണോ?, സുകന്യ സമൃദ്ധി യോജന vs എസ്‌ഐപി; ഏതാണ് കൂടുതല്‍ മെച്ചം?
Summary

WhatsApp message claims the govt is monitoring your calls? Here is everything you should know

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com