ആരാകും മുഖ്യമന്ത്രി?; നിതീഷ് കുമാറിന് പകരം യുവ വനിതാ നേതാവും പരിഗണനയില്‍; തിരക്കിട്ട നീക്കങ്ങള്‍

സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു ബിജെപി നേതാവ് മുഖ്യമന്ത്രി സ്ഥാനത്തെത്തും.
Who’ll become CM? Search for Nitish successor in BJP
നിതീഷ് കുമാര്‍ ബിജെപി നേതാക്കള്‍ക്കൊപ്പം
Updated on
1 min read

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക നല്‍കിയതോടെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താന്‍ എന്‍ഡിഎ. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു ബിജെപി നേതാവ് മുഖ്യമന്ത്രി സ്ഥാനത്തെത്തും. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പുതന്നെ സഖ്യകക്ഷികള്‍ തമ്മില്‍ ഇത്തരമൊരു ധാരണയിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

Who’ll become CM? Search for Nitish successor in BJP
സുഖോയ് വിമാനാപകടം; രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു

ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുന്‍പന്തിയിലുള്ളത്. നിതീഷിനെപ്പോലെ ഒബിസി വിഭാഗത്തില്‍ നിന്നുള്ള നേതാവാണെന്നതാണ് സാമ്രാട്ടിനുള്ള മുന്‍ഗണന. കേന്ദ്രമന്ത്രി നിത്യാനന്ദ് റായ്, സംസ്ഥാന മന്ത്രി ദിലീപ് ജയ്സ്വാള്‍ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.

യുവ വനിതാ നേതാവിനെ മുഖ്യമന്ത്രിയാക്കാനും ബിജെപി ആലോചിക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ വലിയ വിജയത്തിന് സ്ത്രീകളുടെ വലിയ പിന്തുണ ലഭിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു ആലോചനയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.

മുഖ്യമന്ത്രി പദം ബിജെപിക്ക് ലഭിക്കുമ്പോള്‍, ജെഡിയുവിന് രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനങ്ങള്‍ നല്‍കുമെന്നാണ് വിവരം. നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ബിജെപിക്ക് രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനങ്ങള്‍ നല്‍കിയിരുന്നു. അതേ നിലതുടരനാണ് നിലവിലെ തീരുമാനം. നേരത്തെ നിതീഷ് കുമാറിന്റെ മകന് രാജ്യസഭാ സീറ്റ് നല്‍കാനായിരുന്നു ആലോചന. എന്നാല്‍ രാഷ്ട്രീയ ജീവിതം ബീഹാറില്‍ നിന്ന് തന്നെ തുടങ്ങണമെന്ന ആഗ്രഹം നിഷാന്ത് പ്രകടിപ്പിച്ചതോടെ, നിതീഷ് കുമാര്‍ രാജ്യസഭയിലേക്ക് മാറാനും തന്റെ പിന്‍ഗാമിയെ നിശ്ചയിക്കാനും തീരുമാനിക്കുകയായിരുന്നു.

Who’ll become CM? Search for Nitish successor in BJP
'സ്കൂള്‍ വളപ്പില്‍ ആര്‍എസ്എസ് ശാഖ വേണ്ട'; രാഷ്ട്രീയ, മത പരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തി തമിഴ്‌നാട് സര്‍ക്കാര്‍

രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് ബിഹാറിലെ ജനങ്ങള്‍ക്ക് നിതീഷ് കുമാര്‍ നന്ദി അറിയിച്ചിരുന്നു. 'എന്റെ പാര്‍ലമെന്ററി ജീവിതത്തിന്റെ തുടക്കം മുതല്‍ ഇരുസഭകളിലും അംഗമാകണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. ജനങ്ങളുമായുള്ള എന്റെ ബന്ധം എന്നും നിലനില്‍ക്കും, വികസിത ബിഹാര്‍ എന്ന ലക്ഷ്യത്തിനായി ഞാന്‍ ഇനിയും പ്രവര്‍ത്തിക്കും,' നിതീഷ് കുമാര്‍ എക്‌സില്‍ കുറിച്ചു.

Summary

Who’ll become CM? Search for Nitish successor in BJP

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com