ആരാണ് പുതിയ കരസേന മേധാവി ധീരജ് സേഠ്‌?; ഉപേന്ദ്ര ദ്വിവേദിയുടെ പിന്‍ഗാമിയായി ചുമതലയേല്‍ക്കും

ജൂണ്‍ 30ന് അദ്ദേഹം ചുമതലയേല്‍ക്കും. 2028 ഓഗസ്റ്റ് 31 വരെയായിരിക്കും കാലാവധി.
Gen Dhiraj Seth
ധീരജ് സേഠ്‌
Author:
Updated on
1 min read

ന്യൂഡല്‍ഹി:കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറല്‍ ധീരജ് സേഠിനെ നിയമിച്ചു. ജൂണ്‍ 30ന് അദ്ദേഹം ചുമതലയേല്‍ക്കും. നിലവിലെ കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി വിരമിക്കുന്ന പശ്ചാത്തലത്തിലാണ് ലെഫ്. ജനറല്‍ ധീരജ് സേഠിന്റെ നിയമനം. 2028 ഓഗസ്റ്റ് 31 വരെയായിരിക്കും കാലാവധി.

Gen Dhiraj Seth
കേന്ദ്രീയ വിദ്യാലയങ്ങളില്‍ സംസ്‌കൃതം നിര്‍ബന്ധം; ക്ലാസുകള്‍ തിരിക്കേണ്ടത് മൂന്നാം ഭാഷാടിസ്ഥാനത്തില്‍

ഏപ്രില്‍ ഒന്നുമുതല്‍ ധീരജ് സേഠ്‌ കരസേനാ ഉപമേധാവിയായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. പൂനെയിലെ ഖഡക്വാസ്ലയിലുള്ള നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ പൂര്‍വ വിദ്യാര്‍ഥിയായ അദ്ദേഹം 1986 ഡിസംബറില്‍ അദ്ദേഹം ആര്‍മേര്‍ഡ് കോര്‍പ്‌സില്‍ കമ്മീഷന്‍ ചെയ്യപ്പെട്ടു. ആര്‍മേര്‍ഡ് റെജിമെന്റിനെയും, ആര്‍മേര്‍ഡ് ബ്രിഗേഡിനെയും, ജമ്മു കശ്മീരില്‍ ഒരു കൗണ്ടര്‍ ഇന്‍സര്‍ജന്‍സി ഫോഴ്‌സിനെയും അദ്ദേഹം കമാന്‍ഡ് ചെയ്തിട്ടുണ്ട്. നാല് പതിറ്റാണ്ടോളം നീണ്ട ഔദ്യോഗിക ജീവിതത്തില്‍ തന്ത്രപ്രധാനമായ നിരവധി പദവികള്‍ വഹിച്ചു.

Gen Dhiraj Seth
വ്യോമസേനയുടെ എഎന്‍ 32 തകര്‍ന്നുവീണു; 5 മരണം; ജോര്‍ഹോട്ടില്‍ തുടരെ വിമാന അപകടങ്ങള്‍

ലെഫ്റ്റനന്റ് ജനറലായി സ്ഥാനക്കയറ്റം ലഭിച്ചപ്പോള്‍, അദ്ദേഹം സുദര്‍ശന്‍ ചക്ര കോര്‍പ്‌സിനെയും പിന്നീട് ഡല്‍ഹി ഏരിയയില്‍ ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗായി സേവനമനുഷ്ഠിച്ചു. സുപ്രധാന ദേശീയ, അന്തര്‍ദേശീയ ഇടപെടലുകള്‍ക്ക് മേല്‍നോട്ടം വഹിച്ചിട്ടുണ്ട്.

Summary

Who's Lt Gen Dhiraj Seth? India's Next Chief Of Army Staff Set To Succeed Gen Upendra Dwivedi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com