'ഡെലിവറി ബോയ് മാറിടത്തില്‍ സ്പര്‍ശിച്ചു; പരാതി നല്‍കാന്‍ ഭയം'; വിഡിയോ പങ്കുവച്ച് യുവതി

ബ്ലിങ്കിറ്റിന്റെ യൂണിഫോം ധരിച്ച ഏജന്റ് പാഴ്‌സല്‍ കൈമാറുന്നതും പണം വാങ്ങുന്നതും വിഡിയോയില്‍ കാണാം.
Snippets from a viral video where a woman accused a Blinkit delivery driver of touching her inappropriately.
വീഡിയോ ദൃശ്യം
Updated on
1 min read

മുംബൈ: ബ്ലിങ്കിറ്റ് ഡെലിവറി ബോയ് തന്നോട് അപമര്യാദയായി പെരുമാറിയ വീഡിയോ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച് യുവതി. പാഴ്‌സല്‍ ഡെലിവറി ചെയ്യുന്നതിനിടെ മാറിടത്തില്‍ സ്പര്‍ശിച്ചുവെന്നാണ് യുവതിയുടെ ആരോപണം. അത് തടയാനായി പാഴ്‌സല്‍ മുന്നില്‍ പിടിക്കേണ്ടിവന്നതായും പരാതി നല്‍കിയിട്ടും കമ്പനി നടപടിയെടുത്തില്ലെന്നും യുവതി ആരോപിച്ചു. യുവതിയുടെ വീഡിയോ സഹിതമുള്ള കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയാകുന്നു.

Snippets from a viral video where a woman accused a Blinkit delivery driver of touching her inappropriately.
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് വൈകീട്ട്

ബ്ലിങ്കിറ്റിന്റെ യൂണിഫോം ധരിച്ച ഏജന്റ് പാഴ്‌സല്‍ കൈമാറുന്നതും പണം വാങ്ങുന്നതും വിഡിയോയില്‍ കാണാം. ചില്ലറ തുക തിരികെ നല്‍കുമ്പോള്‍, അയാള്‍ സ്ത്രീയുടെ ശരീരത്തില്‍ തൊടുന്നത് വിഡിയോയില്‍ കാണാം, 'ഇന്ന് ബ്ലിങ്കിറ്റില്‍ ഓര്‍ഡര്‍ നല്‍കിയ ശേഷം എനിക്ക് സംഭവിച്ചത് ഇതാണ്. ഡെലിവറി ബോയ് വീണ്ടും എന്റെ വിലാസം ചോദിച്ചു. തുടര്‍ന്ന് എന്റെ ശരീരത്തില്‍ അപമര്യാദയായി സ്പര്‍ശിച്ചു. ഇത് സ്വീകാര്യമല്ല. ദയവായി കര്‍ശന നടപടി സ്വീകരിക്കുക. ഇന്ത്യയില്‍ സ്ത്രീ സുരക്ഷ തമാശയാണോ ?' വിഡിയോയ്‌ക്കൊപ്പം യുവതി എക്‌സില്‍ കുറിച്ചു.

Snippets from a viral video where a woman accused a Blinkit delivery driver of touching her inappropriately.
'അയാളെ പോകാന്‍ അനുവദിക്കൂ', നുര വന്നപ്പോള്‍ ആസിഡ് റിഫ്‌ളക്ഷനാണെന്ന് പറഞ്ഞ് തടഞ്ഞു; സുബീന്റെ മരണത്തില്‍ ദുരൂഹത

തെളിവ് നല്‍കിയതിനു ശേഷമാണ് ബ്ലിങ്കിറ്റ്, ഡെലിവറി ബോയ്ക്ക് എതിരെ നടപടിയെടുത്തതെന്ന് യുവതി ആരോപിച്ചു. തന്റെ വാക്കാലുള്ള പരാതി ബ്ലിങ്കിറ്റ് ആദ്യം തള്ളിക്കളഞ്ഞു. വിഡിയോ തെളിവു നല്‍കിയ ശേഷം, കമ്പനി ഏജന്റിന്റെ കരാര്‍ അവസാനിപ്പിക്കുകയും പ്ലാറ്റ്ഫോമില്‍ നിന്ന് അദ്ദേഹത്തെ നീക്കുകയും ചെയ്തുവെന്നും യുവതി പറയുന്നു. പൊലീസില്‍ പരാതി നല്‍കിയാല്‍ അത് കുടുംബത്തില്‍ എല്ലാവരും അറിയുമെന്നും അത് തനിക്ക് പ്രശ്‌നങ്ങളുണ്ടാക്കുമെന്നും അതുകൊണ്ടാണ് പരാതി നല്‍കാതിരുന്നതെന്നും യുവതി പറയുന്നു

അറിയാതെ സംഭവിച്ചതാകാമെന്ന് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍ ഭൂരിഭാഗം പേരും യുവതിയെ പിന്തുണയ്ക്കുകയാണ് ഉണ്ടായത്. ബ്ലിങ്കിറ്റ് ഡെലിവറി ബോയ്ക്കെതിരെ കര്‍ശനനടപടി വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

Summary

A woman has shared a video on X accusing a Blinkit delivery driver of touching her inappropriately. She claimed that she had to put the parcel in front of her to stop the rider from “touching her chest” again.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com