കാറിനോട് ചേർത്ത് യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് പുരുഷൻമാർ; അപമാനിക്കുന്ന പദപ്രയോഗങ്ങൾ; ഞെട്ടിക്കുന്ന വീഡിയോ
ന്യൂഡൽഹി: യുവതിയെ രണ്ട് പുരുഷൻമാർ റോഡിലൂടെ വലിച്ചിഴയ്ക്കുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. ന്യൂഡൽഹിയിലാണ് സംഭവം. ഡൽഹിയിലെ അമർ കോളനിയിൽ ഒരു യുവതിയെ രണ്ട് പുരുഷൻമാർ റോഡിലൂടെ വലിച്ചിഴയ്ക്കുന്നതിന്റെ വീഡിയോ ഡൽഹി പൊലീസാണ് പുറത്തുവിട്ടത്. വേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ വശത്തിലൂടെ യുവതിയെ റോഡിൽ വലിച്ചിഴക്കുന്നത് വീഡിയോയിൽ കാണാം.
കാറിൽ ഇരുന്ന യുവതി ഡ്രൈവർമാർ തമ്മിലുള്ള തർക്കത്തിൽ ഇടപെടുകയായിരുന്നു. പിന്നാലെ പുരുഷന്മാർ കാറിൽ കയറുകയും ഉടൻ തന്നെ വാഹനം എടുത്ത് യുവതിയെ കാറിനോടു ചേർത്ത് വലിച്ചിഴയ്ക്കുകയും ചെയ്തു. രണ്ട് ദിവസം മുൻപാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
പുരുഷന്മാർ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനാണ് യുവതി ഇടപെട്ടത്. എന്നാൽ പുരുഷന്മാരിൽ ഒരാൾ യുവതിയെ മർദിച്ചു. യുവതിയെ അപമാനിക്കുന്ന രീതിയിലുള്ള പദപ്രയോഗങ്ങളും നടത്തി. കാർ ഉടമയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി പൊലീസ് വ്യക്തമാക്കി. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.
‘അമർ കോളനി പരിസരത്ത് ഒരു വനിതയ്ക്കു നേരെ അതിക്രമമുണ്ടായി. ഒരു ബലെനോ കാർ ഉപയോഗിച്ചാണ് അതിക്രമം നടന്നിരിക്കുന്നത്. അക്രമം നടന്ന ദിവസം തന്നെ കാർ കസ്റ്റഡിയിലെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.’– ഡൽഹി പൊലീസ് വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates