പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രണ്ട് ലക്ഷം രൂപയും കാറും സ്ത്രീധനം വേണം; യുവതിയെ ഭർത്താവും സുഹൃത്തുക്കളും ബലാത്സം​ഗം ചെയ്തു; പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം

ആവശ്യപ്പെട്ട സ്ത്രീധനം നൽകിയില്ലെന്ന കാരണത്താലാണ് കൂട്ട ബലാത്സം​ഗത്തിന് ഇരയാക്കിയതെന്ന് പരാതിയിൽ പറയുന്നു
Published on

ലഖ്നൗ: യുപിയിൽ യുവതിയെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. കാൻപുരിലെ ചക്കേരി മേഖലയിലാണ് സംഭവം. അതിജീവിതയുടെ പരാതിയിൽ ഭർത്താവിനും സുഹൃത്തുക്കൾക്കുമെതിരെ ചക്കേരി പൊലീസ് കേസെടുത്തു. 

ബുധനാഴ്‌ചയാണ് യുവതി പരാതി നൽകിയത്. ആവശ്യപ്പെട്ട സ്ത്രീധനം നൽകിയില്ലെന്ന കാരണത്താലാണ് കൂട്ട ബലാത്സം​ഗത്തിന് ഇരയാക്കിയതെന്ന് പരാതിയിൽ പറയുന്നു.

2020 മാർച്ച് ആറിന് ആയിരുന്നു വിവാഹം. പിന്നാലെ ഭർതൃ മാതാവും ഭർതൃ സഹോദരിമാരും സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം തുടങ്ങിയെന്ന് അതിജീവിത പരാതിയിൽ പറയുന്നു. 

രണ്ട് ലക്ഷം രൂപയും കാറും നൽകണമെന്നായിരുന്നു ഭർതൃ വീട്ടുകാരുടെ ആവശ്യം. നൽകാതെയായപ്പോൾ മർദനം പതിവായി. മുറിയിൽ പൂട്ടിയിട്ട് ഭർത്താവും ബന്ധുക്കളും ദേഹോപദ്രവം ഏൽപ്പിക്കുന്നത് പതിവാണെന്നും യുവതി പറയുന്നു. 

ദിവസങ്ങൾക്ക് മുൻപ് ഭർത്താവ് സുഹൃത്തുക്കളെ കൂട്ടിവന്ന് തന്നെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതിയിൽ പറയുന്നത്. തടയാൻ ശ്രമിച്ചപ്പോൾ പെട്രോൾ തലയിൽ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചുവെന്നും യുവതി ആരോപിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com