പൂനെയില്‍ ഗവേഷക വിദ്യാര്‍ത്ഥിനി ജീവനൊടുക്കി; പീഡനാരോപണത്തെത്തുടര്‍ന്ന് ഗൈഡ് അറസ്റ്റില്‍

ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കൊറേഗാവ് പാര്‍ക്ക് ഓഫീസിലെ അസിസ്റ്റന്റ് ഡയറക്ടറായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
Woman research scholar dies by suicide in Pune; guide held for harassment
പ്രതീകാത്മക ചിത്രം Pinterest
Updated on
1 min read

പൂനെ: പിഎച്ച്ഡി വിദ്യാര്‍ഥിയായ മുപ്പതുകാരി പൂനെയിലെ വസതിയില്‍ ജീവനൊടുക്കിയ നിലയില്‍. ഗവേഷണ ഗൈഡിന്റെ പീഡനത്തെത്തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയതെന്ന് പൊലീസ് അറിയിച്ചു. ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കൊറേഗാവ് പാര്‍ക്ക് ഓഫീസിലെ അസിസ്റ്റന്റ് ഡയറക്ടറായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Woman research scholar dies by suicide in Pune; guide held for harassment
16 മുതല്‍ 18 വരെ പാര്‍ലമെന്റില്‍ ഉണ്ടാവണം; കോണ്‍ഗ്രസ് എംപിമാര്‍ക്ക് വിപ്പ്

ശനിയാഴ്ച ചിഞ്ച്വാഡ് മേഖലയിലെ വീട്ടിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഗൈഡിന്റെ മോശം പെരുമാറ്റത്തെയും പീഡനത്തെയും കുറിച്ച് പരാമര്‍ശിക്കുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Woman research scholar dies by suicide in Pune; guide held for harassment
'പോളിങ് ബൂത്തില്‍ വോട്ടര്‍മാരുടെ ബയോമെട്രിക് പരിശോധന നടത്തണം'; കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് അയച്ച് സുപ്രീംകോടതി

ബോട്ടണിയില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ യുവതി 2025 ഓഗസ്റ്റ് മുതല്‍ പ്രതിയുടെ കീഴില്‍ ഗവേഷണം നടത്തിവരികയായിരുന്നുവെന്ന് ഭോസാരി എംഐഡിസി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തതായും പൊലീസ് വ്യക്തമാക്കി.

Summary

Woman research scholar dies by suicide in Pune; guide held for harassment

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com