ശ്രീനഗര്‍: എട്ട് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതില്‍ 19കാരനും അമ്മയും പൊലീസ് പിടിയില്‍. ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലാണ് സംഭവം. കുട്ടിയുടെ അച്ഛനോടുള്ള ഇവരുടെ വിരോധമാണ് കൊലപാതകത്തിന് കാരണമായത്.
മൂന്ന് ആഴ്ച മുന്‍പാണ് അവൂര ഗ്രാമത്തില്‍ നിന്ന് താലിബ് ഹുസൈന്‍ എന്ന കുട്ടിയെ കാണാതായത്. കഴിഞ്ഞ ദിവസം പ്രദേശത്തെ വനമേഖലയില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ ഏതോ വന്യമൃഗം ആക്രമിച്ചതാണെന്നാണ് നാട്ടുകാരും പൊലീസും ആദ്യഘട്ടത്തില്‍ കരുതിയത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രദേശവാസിയായ ഷഹ്നാസ് ബീഗത്തിലേക്കും മകന്‍ അമിര്‍ അഹ്മദിലേക്കും സംശയം നീണ്ടത്.
ഷഹനാസ് ബീഗം പ്രേരിപ്പിച്ചതിനെ തുടര്‍ന്ന് അമിര്‍ അഹ്മദാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും പോലീസ് കണ്ടെത്തി. പിന്നീട് മൃതദേഹം മറവു ചെയ്ത സ്ഥലം ഇവര്‍ പൊലീസിന് കാട്ടിക്കൊടുക്കുകയായിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രതിയായ സ്ത്രീയുടെ കൗമാരക്കാരിയായ മകള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ചിരുന്നു. ഇക്കാര്യവും അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates