യുവതിയുടെ വസ്ത്രം അയല്‍വാസി വലിച്ചൂരി; സ്വകാര്യ ഭാഗങ്ങളില്‍ ക്രൂരമായി മര്‍ദ്ദിച്ചു; കാഴ്ചക്കാരായി നാട്ടുകാര്‍

നാട്ടുകാര്‍ നോക്കിനില്‍ക്കെ യുവതിയുടെ വസ്ത്രം  അമ്മ വലിച്ചൂരി മകന്‍ സ്വകാര്യഭാഗങ്ങളില്‍ ക്രൂരമായി മര്‍ദ്ദിച്ചു 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ഉദയ്പൂര്‍: നിസാര പ്രശ്‌നത്തിന് യുവതിയെ നഗ്നയാക്കി ക്രൂരമായി മര്‍ദ്ദിച്ചു. നാട്ടുകാര്‍ നോക്കി നില്‍ക്കെയായിരുന്നു അമ്മയുടെയും മകന്റെയും ക്രൂരമര്‍ദ്ദനം. രാജസ്ഥാനിലെ ഛിറ്റോര്‍ഗഡ് ജില്ലയിലാണ് സംഭവം. 

സ്ത്രീക്കെതിരായ ആക്രമണം നടക്കുമ്പോള്‍ നാട്ടുകാര്‍ നോക്കിനില്‍ക്കുകയായിരുന്നെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. മര്‍ദനമേറ്റ സ്ത്രീയും മര്‍ദിച്ച സ്ത്രീയും മകനും അയല്‍വാസികളാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പും ഇവര്‍ തമ്മില്‍ ചെറിയ വാക്ക് തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ പ്രതികാരമായാണ് അതിക്രമം.  യുവതി ഹാന്‍ഡ് പമ്പിന് സമീപം നിന്ന് തുണി അലക്കുന്നതിനിടെ പ്രതികള്‍ ബൈക്കില്‍ സ്ഥലത്തെത്തി. അമ്മയും മകനും ചേര്‍ന്ന് സ്ത്രീയുടെ വസ്ത്രം വലിച്ചുകീറുകയും തുടയിലും സ്വകാര്യ ഭാഗങ്ങളിലും മര്‍ദിക്കുകയുമായിരുന്നു. സാരമായി പരിക്കേറ്റ സ്ത്രീയുടെ രണ്ട് കൈവിരലുകള്‍ക്കും പൊട്ടലുണ്ട്.

ചന്ദി ഭായിയും മകന്‍ കിഷന്‍ തേലിയുമാണ് ദളിത് സ്ത്രീയെ മര്‍ദിച്ചത്. ചന്ദിഭായിയാണ് സ്ത്രീയെ വിവസ്ത്രയാക്കിയത്. പിന്നാലെ മകന്‍ കിഷന്‍ ബായി മോട്ടോര്‍ സൈക്കിള്‍ ചെയിന്‍ കൊണ്ട് തലങ്ങും വിലങ്ങും മര്‍ദിക്കുകയായിരുന്നു. സഹായത്തിനായി സ്ത്രീ നിലവിളിച്ചെങ്കിലും നോക്കിനിന്നതല്ലാതെ ആരും രക്ഷയ്ക്ക് എത്തിയില്ല.

സ്ത്രീ ആക്രമിക്കപ്പെടുമ്പോള്‍ ഭര്‍ത്താവ് പാടത്ത് ജോലിക്ക് പോയിരുന്നു. സംഭവം അറിഞ്ഞ് ഭര്‍ത്താവ് എത്തിയപ്പോള്‍ അബോധാവസ്ഥയിലായിരുന്നു. തുടര്‍ന്ന് അവരെ സമീപത്തെ ആശുപത്രിയിലേക്കും അവിടെ നിന്ന് ഛിറ്റോഗഡ് ജില്ലാ ആശുപത്രിയിലേക്കും മാറ്റി. അന്നേ ദിവസം തന്നെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com