പീഡനം സഹിക്കാനായില്ല, യുവതി ജീവനൊടുക്കി; ഭര്‍ത്താവിന്റെ വീടിന് തീയിട്ട് ബന്ധുക്കള്‍, കേസ് 

യുവതി ജീവനൊടുക്കിയതിന് പിന്നാലെ ഭര്‍ത്താവിന്റെ വീടിന് തീവച്ചു യുവതിയുടെ കുടുംബത്തിന്റെ രോഷപ്രകടനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ശ്രീനഗര്‍: യുവതി ജീവനൊടുക്കിയതിന് പിന്നാലെ ഭര്‍ത്താവിന്റെ വീടിന് തീവച്ചു യുവതിയുടെ കുടുംബത്തിന്റെ രോഷപ്രകടനം. ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയതെന്ന് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു.

കശ്മീരിലെ അനന്ത്‌നാഗിലാണ് സംഭവം. സംഭവത്തില്‍ പൊലീസ് രണ്ടു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ആത്മഹത്യാ പ്രേരണ കുറ്റം, ഗാര്‍ഹിക പീഡനം എന്നിവ ചുമത്തി യുവതിയുടെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.വീട് കത്തിച്ചതിന് യുവതിയുടെ വീട്ടുകാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. എന്നാല്‍ പ്രതികളെ ഇനിയും തിരിച്ചറിയാനുണ്ട്.

ഏഴു വര്‍ഷം നീണ്ട ദാമ്പത്യജീവിതത്തിനിടെ ഭാര്യയെ വേണ്ടപോലെ പരിഗണിച്ചില്ലെന്ന് യുവതിയുടെ വീട്ടുകാര്‍ ആരോപിക്കുന്നു. ശനിയാഴ്ച രാവിലെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ യുവതിയുടെ ബന്ധുക്കള്‍ വീടിന് മുന്നില്‍ തടിച്ചുകൂടുകയും വീടിന് തീവെയ്ക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പ് സമാനമായ സംഭവം ഗുജറാത്തിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു.ആണ്‍കുഞ്ഞിന് ജന്മം നല്‍കാത്തതിന്റെ പേരില്‍ ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും നിരന്തര പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com