പ്രധാനമന്ത്രി നരേന്ദ്രമോദി/ ഫയല്‍
പ്രധാനമന്ത്രി നരേന്ദ്രമോദി/ ഫയല്‍

'നിങ്ങള്‍ ഇന്ന് ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ അതിനുകാരണം നരേന്ദ്രമോദിയാണ്' 

കോവിഡിന്റെ കാലത്ത് മറ്റ് എല്ലാ രാജ്യങ്ങളുടെയും അവസ്ഥ ദയനീയമായിരുന്നു.
Published on

പറ്റ്‌ന: നിങ്ങളെല്ലാവരും ഇന്ന് ജീവിച്ചിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി കാരണമാണെന്ന് ബിജെപി നേതാവും ബീഹാര്‍ മന്ത്രിയുമായ രാംസൂരത് റായ്. മുസാഫര്‍പൂരിലെ ഒരു റാലിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു നരേന്ദ്രമോദിയുടെ വാക്‌സിനേഷന്‍ ഡ്രൈവിനെ പ്രശംസിച്ച് അദ്ദേഹം രംഗത്തെത്തിയത്. കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളെയും പ്രത്യേകിച്ച് പ്രധാനമന്ത്രിയെയും അദ്ദേഹം പ്രസംഗത്തിനിടെ വിവിധ തവണ പ്രകീര്‍ത്തിക്കുകയും ചെയ്തു.

അതേസമയം, പാകിസ്ഥാനിലെ വാക്‌സിനേഷന്‍ ഡ്രൈവിനെ അദ്ദേഹം പരിഹസിക്കുകയും ചെയ്തു. കോവിഡിന്റെ കാലത്ത് മറ്റ് എല്ലാ രാജ്യങ്ങളുടെയും അവസ്ഥ ദയനീയമായിരുന്നു. പ്രത്യേകിച്ച് നമ്മുടെ അയല്‍രാജ്യമായ പാകിസ്ഥാനില്‍. അതെല്ലാം നമ്മള്‍ ടിവിയില്‍ കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാരണം അവിടെ നിരവധി ആളുകളാണ് മരിച്ചത്. എന്നാല്‍ ഇന്ത്യയില്‍  നരേന്ദ്രമോദി വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിക്കുകയും എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ വിതരണവും ചെയ്തു. നിങ്ങള്‍ എല്ലാവരും ഇന്ന് ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ അതിന് കാരണം നരേന്ദ്രമോദിയാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 204.25 കോടി കവിഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com