'ഗര്‍ഭിണിയെന്ന് സംശയം, വിവാഹം കഴിക്കാന്‍ സമ്മര്‍ദം'; ചിത്രദുര്‍ഗയില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ആണ്‍ സുഹൃത്ത് പിടിയില്‍

ഓഗസ്റ്റ് 14 ന് കാണാതായ രണ്ടാം വര്‍ഷ ബിഎ വിദ്യാര്‍ഥിനി വര്‍ഷിതയാണ് കൊലപ്പെട്ടത്
young lady found dead in Karnataka's Chitradurga
young lady found dead in Karnataka's Chitradurga
Updated on
1 min read

ബംഗളൂരു: കര്‍ണാടകയിലെ ചിത്രദുര്‍ഗ മേഖലയില്‍ ഇരുപതുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍ സുഹൃത്ത് പിടിയില്‍. പെണ്‍കുട്ടിയുടെ സുഹൃത്തായ ചേതന്‍ ആണ് പിടിയിലായത്. ഓഗസ്റ്റ് 14 ന് കാണാതായ രണ്ടാം വര്‍ഷ ബിഎ വിദ്യാര്‍ഥിനി വര്‍ഷിതയാണ് കൊലപ്പെട്ടത്. കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ദേശീയപാത 44 ന് സമീപം മൃതദേഹം കണ്ടെത്തിയത്. പാതി കത്തിക്കരിഞ്ഞ നിലയില്‍ ആയിരുന്നു മൃതദേഹം ഉണ്ടായിരുന്നത്.

young lady found dead in Karnataka's Chitradurga
'ജയിലില്‍ ആയാല്‍ പുറത്ത്'; ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് അമിത് ഷാ; കീറിയെറിഞ്ഞ് പ്രതിപക്ഷം, സഭയില്‍ കയ്യാങ്കളി

പെണ്‍കുട്ടിയെ കഴുഞ്ഞ് ഞെരിച്ച് കൊന്ന് ശേഷം കത്തിക്കുകയായിരുന്നു എന്ന് പിടിയിലായ യുവാവ് സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഗംഗാവതിയിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണ് പ്രതി ചേതന്‍. രണ്ട് വര്‍ഷമായി പെണ്‍കുട്ടിയുമായി അടുപ്പം ഉണ്ടായിരുന്നു. അടുത്തിടെ യുവതി മറ്റൊരാളുമായി അടുത്തതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഇതിനിടെ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന സംശയം തോന്നിയതായും, പിന്നാലെ പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ ബന്ധുക്കള്‍ ഉള്‍പ്പെടെ നിര്‍ബന്ധിക്കുകയും ചെയ്തു.

young lady found dead in Karnataka's Chitradurga
'തെറ്റൊന്നും കാണാന്‍ കഴിയുന്നില്ല'; പ്രതിപക്ഷത്തെ ഞെട്ടിച്ച് തരൂര്‍, ഭരണഘടനാ ഭേദഗതി ബില്ലിനു പിന്തുണ

ഓഗസ്റ്റ് 14 ന് വര്‍ഷിത ഹിരിയൂരിലെ ബന്ധുക്കളുടെ വീട്ടിലേക്ക് പോയി. ഓഗസ്റ്റ് 18 ന് വര്‍ഷിത ചിത്രദുര്‍ഗയിലേക്ക് മടങ്ങി. അന്ന് ഉച്ചയോടെ ബൈക്കില്‍ പെണ്‍കുട്ടിയെ വിജനമായ സ്ഥലത്ത് എത്തിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു. തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. പിന്നീട് കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തുകയായിരുന്നു എന്നുമാണ് യുവാവിന്റെ വെളിപ്പെടുത്തല്‍. കര്‍ണാടകയിലെ ഹിരിയൂര്‍ താലൂക്കിലെ കൊവേരഹട്ടി സ്വദേശിയാണ് വര്‍ഷിത . ചിത്രദുര്‍ഗയിലെ എസ്സി, എസ്ടി പോസ്റ്റ് മെട്രിക് പെണ്‍കുട്ടികള്‍ക്കുള്ള ഹോസ്റ്റലിലെ അന്തേവാസിയുമായിരുന്നു പെണ്‍കുട്ടി.

Summary

The partially burnt body of a 20-year-old student was found in Karnataka’s Chitradurga district two days after she went missing.


Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com