'യുവജനം എല്ലാം കാണുന്നുണ്ട്': പുതിയ വിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷിക്ക് സിജെപിയുടെ മുന്നറിയിപ്പ്

അഞ്ചിന പരിഷ്‌കരണം നടപ്പാക്കണമെന്ന് ആവശ്യം
saurav das
സൗരവ് ദാസ്Photo | ANI
Updated on
1 min read

ന്യൂഡല്‍ഹി: പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ പ്രള്‍ഹാദ് ജോഷിക്ക് മുന്നറിയിപ്പുമായി കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) വക്താവ് സൗരവ് ദാസ്. രാജ്യത്തെ യുവജനം എല്ലാം കാണുന്നുണ്ടെന്ന് ഓര്‍മ്മിപ്പിച്ച സൗരവ്, ഭാവിയില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുന്നതിനായി തങ്ങളുടെ അഞ്ചിന വിദ്യാഭ്യാസ പരിഷ്‌കരണ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. അധികാരത്തിലിരിക്കുന്നവരില്‍ നിന്ന് യുവാക്കള്‍ തുടര്‍ന്നും മറുപടി ആവശ്യപ്പെടുമെന്നും സിജെപി വക്താവ് വ്യക്തമാക്കി.

'ഞങ്ങളുടെ ആശങ്കകള്‍ക്കും ആവശ്യങ്ങള്‍ക്കും പരിഹാരമായിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രിയാകുന്ന ആരും അറിയണം, യുവാക്കള്‍ നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്. അവര്‍ കണക്കുചോദ്യങ്ങള്‍ ചോദിക്കും. അതിനാല്‍, സമയം വരുമ്പോള്‍ യുവാക്കളുടെ നന്മയ്ക്കായി പ്രവര്‍ത്തിക്കുക. ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുകയും ഞങ്ങളുടെ ഡിമാന്‍ഡ് ചാര്‍ട്ടറില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള അഞ്ചിന ശുപാര്‍ശകള്‍ നടപ്പാക്കുകയും ചെയ്യുക. ഞങ്ങള്‍ വൈകാതെ പുതിയ വിദ്യാഭ്യാസ മന്ത്രിയെ കാണും. ഒരു മാസത്തിനുള്ളില്‍ യോഗം ചേരാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്, അതിനുശേഷം എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം' -സൗരവ് ദാസ് പറഞ്ഞു.

കേന്ദ്രമന്ത്രിമാരായ ജെപി നഡ്ഡ, ജിതേന്ദ്ര സിങ് എന്നിവരുമായി നടത്തിയ മൂന്നാം ഘട്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് സമരം പിന്‍വലിക്കുന്നതായി സിജെപി പ്രഖ്യാപിച്ചത്. ധര്‍മേന്ദ്ര പ്രധാന്റെ രാജിയെ രാജ്യത്തെ വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും ചരിത്രപരമായ വിജയമെന്നാണ് സൗരവ് വിശേഷിപ്പിച്ചത്. 'ഇത് യുവാക്കളുടെ വലിയ വിജയമാണ്. ഇന്ന് ചരിത്രം കുറിക്കപ്പെട്ടിരിക്കുന്നു. 12 വര്‍ഷമായി ഈ ഭരണത്തിനു കീഴില്‍ രാജികളൊന്നും സംഭവിക്കില്ലെന്ന് പറഞ്ഞിരുന്ന അതേ സര്‍ക്കാരിന് രാജി വഴങ്ങേണ്ടി വന്നെന്നു മാത്രമല്ല, മറ്റ് രണ്ട് ആവശ്യങ്ങള്‍ കൂടി അംഗീകരിക്കേണ്ടിവന്നു.

പ്രതിഷേധക്കാര്‍ക്കെതിരെ ഭാവിയില്‍ നടപടികളൊന്നും ഉണ്ടാകില്ലെന്ന് ചൊവ്വാഴ്ചയ്ക്കകം രേഖാമൂലം ഉറപ്പുനല്‍കും. പേപ്പര്‍ ചോര്‍ച്ച കാരണം ആത്മഹത്യ ചെയ്ത കുട്ടികളുടെ കുടുംബങ്ങള്‍ക്ക് 1 കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നതായിരുന്നു ഞ്ങ്ങളുടെ മറ്റൊരാവശ്യം. നിയമാനുസൃതമായി അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്' -സൗരവ് പറഞ്ഞു.

saurav das
ധര്‍മേന്ദ്ര പ്രധാന് പകരക്കാരനായി; പ്രള്‍ഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല
saurav das
'മോദി സര്‍ക്കാരിന്റെ അമിതാധികാര വാഴ്ചയ്‌ക്കേറ്റ കനത്ത തിരിച്ചടി'; വിദ്യാര്‍ഥികളെ അഭിനന്ദിച്ച് പിണറായി വിജയന്‍
saurav das
യഥാര്‍ഥ 'വിശ്വഗുരു' ജെന്‍ സികള്‍; ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ പ്രതികരിച്ച് വാങ്ചുകിന്റെ ഭാര്യ
Summary

"Youth are watching": CJP warns new Education Minister Pralhad Joshi, seeks implementation of five-point reform charter

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com