വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമം, 16കാരി ഒച്ചവെച്ചു; യുവാവ് പിടിയില്‍, റെക്കോര്‍ഡ് വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ് 

പഞ്ചാബില്‍ വീട്ടില്‍ അതിക്രമിച്ച് കയറി 16കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

ചണ്ഡീഗഡ്: പഞ്ചാബില്‍ വീട്ടില്‍ അതിക്രമിച്ച് കയറി 16കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. മൂന്നുദിവസത്തിനകം പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ് നിയമനടപടികള്‍ വേഗത്തിലാക്കി. 

ലുധിയാനയിലാണ് സംഭവം. 16കാരി പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പെണ്‍കുട്ടി ഒച്ചവെച്ചതോടെ യുവാവ് ഓടിമറയുകയായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന്‍ വര്‍ഷങ്ങള്‍്ക്ക് മുന്‍പ് മരിച്ചതിനെ തുടര്‍ന്ന് കേസുമായി മുന്നോട്ടുപോകാന്‍ 16കാരിയുടെ കുടുംബത്തില്‍ ആരുമില്ല. അതിനാല്‍ പെണ്‍കുട്ടിക്ക് നീതി ലഭിക്കാന്‍ ഏതറ്റം വരെയും പോകാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കൃഷന്‍ രാമിനെ പോക്‌സോ  വകുപ്പും പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച കുറ്റവും ചേര്‍ത്താണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിക്ക് ഉടന്‍ തന്നെ നീതി ലഭിക്കുന്നതിന് വിചാരണ നടപടികള്‍ വേഗത്തിലാക്കണമെന്ന് സെഷന്‍സ് കോടതിയോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. മൂന്ന് ദിവസത്തിനുള്ളില്‍ കുറ്റപത്രം ഫയല്‍ ചെയ്തതിന് സബ് ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് സിങ്ങിനെ മേല്‍ ഉദ്യോഗസ്ഥന്മാര്‍ അഭിനന്ദിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com