പെണ്‍കുട്ടിയുടെ അച്ഛന്‍ മര്‍ദ്ദിച്ചു, കാമുകി കളിയാക്കി, പ്രണയം അവസാനിപ്പിച്ചു; 19കാരിയെ കഴുത്തുമുറിച്ച് കൊലപ്പെടുത്തി 

രാജസ്ഥാനില്‍ പ്രണയബന്ധത്തിന്റെ പേരില്‍ 19കാരിയുടെ അച്ഛന്‍ മര്‍ദ്ദിച്ചതില്‍ കുപിതനായ 22കാരന്‍ കാമുകിയെ കഴുത്തുമുറിച്ച് കൊന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

ജയ്പൂർ: രാജസ്ഥാനില്‍ പ്രണയബന്ധത്തിന്റെ പേരില്‍ 19കാരിയുടെ അച്ഛന്‍ മര്‍ദ്ദിച്ചതില്‍ കുപിതനായ 22കാരന്‍ കാമുകിയെ കഴുത്തുമുറിച്ച് കൊന്നു. 19കാരിയായ പൂജയെയാണ് 22കാരനായ ജൂബര്‍ കൊന്നത്.

വെള്ളിയാഴ്ച ജാലാവാര്‍ ജില്ലയിലാണ് സംഭവം. ഇരുവരും രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. ഒന്നരമാസം മുന്‍പ് പെണ്‍കുട്ടിയുടെ അച്ഛന്‍ പ്രണയബന്ധത്തിന്റെ പേരില്‍ ജൂബറിനെ മര്‍ദ്ദിച്ചു. ഇതില്‍ പെണ്‍കുട്ടിയുടെ അച്ഛനോട് പ്രതികാരം തീര്‍ക്കാന്‍ പൂജയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കൃഷിയിടത്തില്‍ പെണ്‍കുട്ടി ഉണ്ടെന്ന് അറിഞ്ഞ് അവിടെ എത്തിയ ജൂബര്‍ കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. പൂജയുടെ കഴുത്തുമുറിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ അച്ഛന്‍ മര്‍ദ്ദിച്ചതിന് പിന്നാലെ പൂജ തന്നെ കളിയാക്കാന്‍ തുടങ്ങിയതായി ജൂബര്‍ പൊലീസിന് മൊഴി നല്‍കി. ഇതോടെ ബന്ധം അവസാനിപ്പിക്കുകയും ഇരുവരും വെവ്വേറെ കല്യാണം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ യുവാവിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com