നിഘണ്ടുവിലെ അര്‍ഥം വരെ മാറി, അഭിനന്ദന്‍ എന്നാല്‍ ഇനി കരുത്ത്: അഭിമാനം വാനോളമെന്ന് പ്രധാനമന്ത്രി 

അഭിനന്ദന്‍ എന്നതിന് ഇതുവരെ കണ്‍ഗ്രാജുലേഷന്‍സ് എന്ന അര്‍ത്ഥമായിരുന്നുവെങ്കില്‍ ധീര സൈനികനിലൂടെ അത് രാജ്യത്തിന്റെ കരുത്തെന്ന് തിരുത്തിക്കുറിക്കപ്പെട്ടുവെന്നും പ്രധാനമന്ത്രി
നിഘണ്ടുവിലെ അര്‍ഥം വരെ മാറി, അഭിനന്ദന്‍ എന്നാല്‍ ഇനി കരുത്ത്: അഭിമാനം വാനോളമെന്ന് പ്രധാനമന്ത്രി 
Updated on
1 min read

ന്യൂഡല്‍ഹി: 'അഭിനന്ദന്‍' എന്ന വാക്കിന് ഇനി മുതല്‍ രാജ്യത്തിന്റെ കരുത്തെന്ന് കൂടി അര്‍ത്ഥമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിഘണ്ടുവിലെ വാക്കുകളുടെ അര്‍ത്ഥം മാറ്റാന്‍ വരെ ഭാരതത്തിന് കഴിവുണ്ട്. അഭിനന്ദന്‍ എന്നതിന് ഇതുവരെ കണ്‍ഗ്രാജുലേഷന്‍സ് എന്ന അര്‍ത്ഥമായിരുന്നുവെങ്കില്‍ ധീര സൈനികനിലൂടെ അത് രാജ്യത്തിന്റെ കരുത്തെന്ന് തിരുത്തിക്കുറിക്കപ്പെട്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

പാക് പിടിയില്‍ നിന്ന് ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ മോചിതനായതിനെയും ബലാകോട്ടില്‍ ഇന്ത്യ നടത്തിയ ആക്രമണത്തെയും കുറിച്ചായിരുന്നു മോദിയുടെ പരാമര്‍ശം. ഇന്ത്യയെ ലോക രാജ്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഭിനന്ദന്റെ ധീരതയില്‍ രാജ്യം അഭിമാനിക്കുന്നുവെന്നും മോദി പിന്നീട് ട്വീറ്റ് ചെയ്തു. മിഗ്-21 വിമാനം പറത്തുന്നതിനിടെയാണ് വിങ് കമാന്‍ഡറായ അഭിനന്ദന്‍ വര്‍ത്തമാന്‍ പാകിസ്ഥാന്റെ പിടിയിലായത്. സമാധാന ശ്രമങ്ങളുടെ ഭാഗമായി അഭിനന്ദനെ വെള്ളിയാഴ്ച രാത്രിയോടെയാണ് പാകിസ്ഥാന്‍ വിട്ടയച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com