ആനയില്‍ കുത്തുമ്പോള്‍ പതിയുന്നത് താമരയില്‍; വോട്ടിങ് യന്ത്രത്തിനെതിരെ ആരോപണവുമായി വോട്ടര്‍മാര്‍ (വീഡിയോ)

ആനയില്‍ കുത്തുമ്പോള്‍ പതിയുന്നത് താമരയില്‍ - വോട്ടിങ് യന്ത്രത്തിനെതിരെ ആരോപണവുമായി വോട്ടര്‍മാര്‍ 
ആനയില്‍ കുത്തുമ്പോള്‍ പതിയുന്നത് താമരയില്‍; വോട്ടിങ് യന്ത്രത്തിനെതിരെ ആരോപണവുമായി വോട്ടര്‍മാര്‍ (വീഡിയോ)
Updated on
1 min read

ന്യൂഡല്‍ഹി:  ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെതിരെ ആരോപണവുമായി വോട്ടര്‍മാര്‍. ഉത്തര്‍പ്രദേശിലെ ഒന്നാംഘട്ട തെരഞ്ഞടുപ്പിലാണ് ആരോപണവുമായി വോട്ടര്‍മാര്‍ രംഗത്തെത്തിയത്. ബിഎസ്പിക്ക് വോട്ടുകള്‍ ചെയ്യുമ്പോള്‍ പതിയുന്നത് താമര ചിഹ്നത്തിലാണെന്നും വോട്ടര്‍മാര്‍ പറയുന്നു.

ബിജ്‌നോര്‍ മണ്ഡലത്തിലെ വോട്ടറാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പരാതി ഉന്നയിച്ചത്. നിരവധി വോട്ടര്‍മാര്‍ പരാതിയുമായി വോട്ടിംഗ് ഓഫീസറെ സമീപിച്ചിട്ടും ഇവിഎം മാറ്റാന്‍ തയ്യാറായില്ലെന്നും വോട്ടര്‍മാര്‍ പറയുന്നു.  എന്നാല്‍ ഇയാളുടെ ആരോപണത്തിന്റെ നിജസ്ഥിതി വ്യക്തമായിട്ടില്ല. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണവും ലഭ്യമായിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com