ഇയര്‍ഫോണ്‍ ലിഫ്റ്റിനിടയില്‍ കുടുങ്ങി ; കഴുത്ത് മുറിഞ്ഞ് സ്ത്രീക്ക് ദാരുണാന്ത്യം

കമ്പനിയിലെ ജോലിക്കാരിയായ സുശീല  മുകളിലത്തെ നിലയിലേക്ക് പോകുന്നതിനായി ലിഫ്റ്റില്‍ കയറിയതായിരുന്നു
ഇയര്‍ഫോണ്‍ ലിഫ്റ്റിനിടയില്‍ കുടുങ്ങി ; കഴുത്ത് മുറിഞ്ഞ് സ്ത്രീക്ക് ദാരുണാന്ത്യം
Updated on
1 min read

വഡോദര: ഇയര്‍ഫോണ്‍ ലിഫ്റ്റിനിടയില്‍ കുടുങ്ങി സ്ത്രീ കഴുത്ത് മുറിഞ്ഞ് മരിച്ചു. ഗുജറാത്തിലെ വഡോദരയിലെ പ്ലാസ്റ്റിക് നിര്‍മ്മാണ കമ്പനിയിലാണ് ദാരുണ സംഭവം ഉണ്ടായത്. യുപി സ്വദേശിനിയായ സുശീല വിശ്വകര്‍മ്മ എന്ന 48-കാരിയാണ് മരിച്ചത്.

കമ്പനിയിലെ ജോലിക്കാരിയായ സുശീല  മുകളിലത്തെ നിലയിലേക്ക് പോകുന്നതിനായി ലിഫ്റ്റില്‍ കയറിയതായിരുന്നു. ലിഫ്റ്റ് മുകളിലെത്തുന്നതിന് മുമ്പ് സ്ത്രീയുടെ ഇയര്‍ഫോണ്‍ ലിഫ്റ്റിന്റെ ഗ്രില്ലില്‍ കുടുങ്ങിയാണ് അപകടമുണ്ടായത്. 

ലിഫ്റ്റിന്റെ കൊളാപ്‌സിബിള്‍ ഗ്രില്ലിനകത്ത് ഇയര്‍ഫോണുകള്‍ കുടുങ്ങുകയായിരുന്നു. സ്ത്രീയുടെ തല ഗ്രൗണ്ട് ഫ്ളോറിലാണ് കിടന്നത്. ഉടല്‍ നാലാംനിലയില്‍ നിന്നും കണ്ടെത്തിയെന്നും ബാപ്പൊഡ് പൊലീസ് അധികൃതര്‍ വ്യക്തമാക്കി.

ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെയാണ് ലിഫ്റ്റില്‍ കുടുങ്ങിപ്പോയ ശരീരം പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. സാധനങ്ങള്‍ കയറ്റാന്‍ ഉപയോഗിച്ചിരുന്ന ലിഫ്്റ്റായിരുന്നു ഇതെന്നും പൊലീസ് അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com