എച്ച്‌ഡി കുമാര സ്വാമിയും നടിയുമൊത്തുള്ള വ്യാജ ചിത്രം പ്രചരിപ്പിച്ചു; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കര്‍ണാടക മുഖ്യമന്ത്രി എച്ച്‌ഡി കുമാര സ്വാമിയും സിനിമാ നടിയുമൊത്തുള്ള വ്യാജ ചിത്രവും വാര്‍ത്തയും പ്രചരിപ്പിച്ച സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍
എച്ച്‌ഡി കുമാര സ്വാമിയും നടിയുമൊത്തുള്ള വ്യാജ ചിത്രം പ്രചരിപ്പിച്ചു; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ
Updated on
1 min read

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി എച്ച്‌ഡി കുമാര സ്വാമിയും സിനിമാ നടിയുമൊത്തുള്ള വ്യാജ ചിത്രവും വാര്‍ത്തയും പ്രചരിപ്പിച്ച സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ബിജെപി പ്രവർത്തകനായ അജിത്‌ ഷെട്ടി ഹെരാഞ്‌ജെ എന്ന്‌ ബംഗളൂരു സ്വദേശിയാണ് അറസ്റ്റിലായത്. ഇയാളെ സഹായിച്ച ഒരു മാധ്യമ പ്രവര്‍ത്തകനെയും പൊലീസ്‌ പിടികൂടിയിട്ടുണ്ട്‌. ഒരു പ്രാദേശിക മാധ്യമത്തിന്റെ ഉടമസ്ഥനായ എ ഗംഗാധറാണ് പിടിയിലായ സഹായി. മുഖ്യമന്ത്രിയുടെ മാധ്യമ വിഭാഗം തലവന്‍ എച്ച്‌ബി ദിനേഷിന്റെ പരാതിയിലാണ്‌ പോലീസ്‌ നടപടി.

കുമാര സ്വാമിയും കന്നഡ നടി രാധികയുമൊത്തുള്ള അശ്ലീല ചിത്രങ്ങള്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇവര്‍ നിര്‍മ്മിച്ചെടുക്കുകയായിരുന്നു. രണ്ട്‌ ദിവസത്തേക്ക്‌ മുഖ്യമന്ത്രി നാചുറോപ്പതി ചികിത്സയ്‌ക്ക്‌ പോയിരിക്കുകയാണ്‌ എന്ന വാര്‍ത്തയാണ്‌ ഇവരാദ്യം പ്രചരിപ്പിച്ചത്‌. പിന്നാലെയാണ്‌ നടി രാധികയുമൊത്തുള്ള ചിത്രങ്ങളും വാര്‍ത്തയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്‌.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com