ഏതെങ്കിലും പാവപ്പെട്ടവനെ കണ്ടിട്ടുണ്ടോ? ജനങ്ങളോട് സംസാരിക്കാന്‍ നേരം കിട്ടാത്തയാളാണ് മോദിയെന്ന് പ്രിയങ്കാ ഗാന്ധി

വന്‍കിടക്കാര്‍ക്ക് പണം നല്‍കുന്നതില്‍ മാത്രമാണ് മോദി ശ്രദ്ധിച്ചത്. പാവങ്ങള്‍ക്കുള്ളതാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രികയെന്നും പ്രിയങ്കാ ഗാന്ധി
ഏതെങ്കിലും പാവപ്പെട്ടവനെ കണ്ടിട്ടുണ്ടോ? ജനങ്ങളോട് സംസാരിക്കാന്‍ നേരം കിട്ടാത്തയാളാണ് മോദിയെന്ന് പ്രിയങ്കാ ഗാന്ധി
Updated on
1 min read

ഗാസിയാബാദ്: അഞ്ച് വര്‍ഷത്തിനിടയില്‍ ഏതെങ്കിലും പാവപ്പെട്ടവനെ പ്രധാനമന്ത്രി നരേന്ദ്രമോദി കണ്ടിട്ടുണ്ടോയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ജനങ്ങളോട് സംസാരിക്കാന്‍ അഞ്ച് മിനിറ്റു പോലും സമയം കണ്ടെത്തിയിട്ടില്ല. വാരണാസിയിലെ ജനങ്ങളെ മോദി അവഗണിച്ചുവെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. 

മോദിയുടെ ഭരണം എല്ലാ വിഭാഗങ്ങളെയും തകര്‍ത്തെറിഞ്ഞു. വന്‍കിടക്കാര്‍ക്ക് പണം നല്‍കുന്നതില്‍ മാത്രമാണ് മോദി ശ്രദ്ധിച്ചത്. പാവങ്ങള്‍ക്കുള്ളതാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രികയെന്നും പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേര്‍ത്തു. 
റോഡ്‌ഷോയ്ക്കിടയിലും കാത്ത് നിന്ന പ്രവര്‍ത്തകര്‍ക്കൊപ്പം സെല്‍ഫിയെടുത്താണ് അവര്‍ മടങ്ങിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com