

ഭുവനേശ്വര്‍: ഒഡിഷയിലെ ഭദ്രകില്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് 48 മണിക്കൂര്‍ വിലക്ക്. വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയ്ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഒരാഴ്ചയായി ഭദ്രകില്‍ അരങ്ങേറുന്ന സംഭവങ്ങള്‍ വര്‍ഗീയ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുമെന്ന മുന്‍കരുതലിലാണ് വിലക്കേര്‍പ്പെടുത്തിയത്. ഇന്നലെ രാത്രി ഏഴ് മണി മുതല്‍ 48 മണിക്കൂര്‍ സമയത്തേക്കാണ് വിലക്ക്.
തെരഞ്ഞെടുത്ത പ്രദേശങ്ങളില്‍ മാത്രമാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സ്‌പെഷല്‍ ഡിജി ബികെ ശര്‍മ്മ അറിയിച്ചു. പ്രശ്‌നബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്കായി 1077 എന്ന ടോള്‍ഫ്രീ നമ്പറും 06784251881 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറും ജില്ലാ ഭരണകൂടം തയ്യാറാക്കിയിട്ടുണ്ട്.
ബജ്‌റംഗദള്‍ നേതാവായ അജിത് പധിഹാരിയുടെ ഫേസ്ബുക്ക് പേജില്‍ ശ്രീരാമനേയും സീതയേയും കുറിച്ച് അപകീര്‍ത്തി പരമായ പോസ്റ്റ് ഇട്ടതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. സംഭവത്തില്‍ പ്രാദേശിക ബിജെഡി നേതാവായ അസിഫ് അലി ഖാനെ പേലീസ് അറസ്റ്റ് ചെയ്തിരുന്നു. അസിഫിനൊപ്പം അപകീര്‍ത്തിപരമായ കമന്‌റ് ഇട്ടതിന് വേറെ രണ്ട് യുവാക്കളെയും അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ പ്രശ്‌നങ്ങള്‍ രൂക്ഷമായി. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 60 പേര്‍ അറസ്റ്റിലായതായി ഭദ്രക് എസ്പി അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates