വിദ്യാര്‍ഥിനിയെ പ്രിന്‍സിപ്പല്‍ സ്‌കൂളില്‍ വച്ച് ബലാത്സംഗം ചെയ്തു, ക്ലര്‍ക്ക് കാമറയില്‍ പകര്‍ത്തി; ബ്ലാക്ക് മെയിലിനു ശ്രമം, അറസ്റ്റ്‌

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കഴിഞ്ഞ ഒന്‍പത് മാസമായി തന്നെ പീഡിപ്പിക്കയായിരുന്നെന്നും കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയിരുന്നെന്നും കുട്ടി പൊലീസിനോട് പറഞ്ഞു
വിദ്യാര്‍ഥിനിയെ പ്രിന്‍സിപ്പല്‍ സ്‌കൂളില്‍ വച്ച് ബലാത്സംഗം ചെയ്തു, ക്ലര്‍ക്ക് കാമറയില്‍ പകര്‍ത്തി; ബ്ലാക്ക് മെയിലിനു ശ്രമം, അറസ്റ്റ്‌
Updated on
1 min read

പാട്‌ന: വിദ്യാര്‍ത്ഥിനിയെ മാസങ്ങളോളം പീഡിപ്പിച്ച കേസില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലും സഹായിയും അറസ്റ്റില്‍. പാട്‌നയിലെ സ്വകാര്യ സ്‌കൂളിലെ പ്രിന്‍സിപ്പലും ക്ലര്‍ക്കുമാണ് അറസ്റ്റിലായത്. പീഡനദൃശ്യങ്ങള്‍ പകര്‍ത്തി കുട്ടിയ ഭീഷണിപ്പെടുത്തിയതിനാണ് ക്ലര്‍ക്ക് അറസ്റ്റിലായത്. 

സ്‌കൂള്‍ കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ കുട്ടി ഛര്‍ദ്ദിക്കാന്‍ തുടങ്ങിയതോടെയാണ് സംഭവങ്ങള്‍ പുറത്തറിയുന്നത്. വൈദ്യ പരിശോധനയ്ക്ക് വിദ്ധേയയാക്കിയ പെണ്‍ക്കുട്ടി ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കഴിഞ്ഞ ഒന്‍പത് മാസമായി തന്നെ പീഡിപ്പിക്കയായിരുന്നെന്നും കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയിരുന്നെന്നും കുട്ടി പൊലീസിനോട് പറഞ്ഞു. പീഡനദൃശ്യങ്ങള്‍ സ്‌കൂളിലെ ക്ലര്‍ക്ക് മൊബൈലില്‍ പകര്‍ത്തിയെന്നും അവ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നുപറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തുകയായിരുന്നെന്നും കുട്ടി പറഞ്ഞു. 

പാഠപുസ്തകം പരിശോധിക്കാനെന്നുപറഞ്ഞ് മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് പ്രിന്‍സിപ്പല്‍ ആദ്യം പീഡിപ്പിച്ചതെന്നും പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു. കേസ്സിലെ ഇരു പ്രതികളെയും അറസ്റ്റുചെയ്‌തെന്നും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്താനായി ഉപയോഗിച്ച കത്തി കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com