കര്‍ഷകനെ തട്ടിമാറ്റിയും അംബാനിയെ ആശ്ലേഷിച്ചും മോദി; പ്രധാനമന്ത്രിയെ ട്രോളി ദിവ്യാ സ്പന്ദന വീണ്ടും (വീഡിയോ)

ജയ് ഷായെ കൊച്ചു കുഞ്ഞിനെ പോലെ ലാളിച്ച് ഉമ്മ നല്‍കുന്ന അദ്ദേഹം കെട്ടിപ്പിടിക്കാനെത്തിയ കര്‍ഷകനെ തട്ടിമാറ്റുന്നതായും ആള്‍ക്കൂട്ട കൊലപാതകങ്ങളെ ഓടിച്ചെന്ന് അഭിനന്ദിക്കുന്നതായും കാണാം.
കര്‍ഷകനെ തട്ടിമാറ്റിയും അംബാനിയെ ആശ്ലേഷിച്ചും മോദി; പ്രധാനമന്ത്രിയെ ട്രോളി ദിവ്യാ സ്പന്ദന വീണ്ടും (വീഡിയോ)
Updated on
1 min read

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണക്കറ്റ് പരിഹസിക്കുന്ന വീഡിയോയുമായി കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദന വീണ്ടും. ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലാണ് പ്രധാനമന്ത്രിയുടെ ഇഷ്ടക്കാരും അല്ലാത്തവരും എന്ന തലക്കെട്ടോടെ വീഡിയോ പ്രസിദ്ധീകരിച്ചത്.

തൊഴില്‍ മേഖല, ജിഡിപി, എന്നിവര്‍ക്ക് കൈ കൊടുത്ത് പോകുന്ന മോദി, അംബാനിയെയും അദാനിയെയും നെഞ്ചോട് ചേര്‍ത്ത് ആശ്ലേഷിക്കുന്നുണ്ട് ദൃശ്യങ്ങളില്‍. ജയ് ഷായെ കൊച്ചു കുഞ്ഞിനെ പോലെ ലാളിച്ച് ഉമ്മ നല്‍കുന്ന അദ്ദേഹം കെട്ടിപ്പിടിക്കാനെത്തിയ കര്‍ഷകനെ തട്ടിമാറ്റുന്നതായും ആള്‍ക്കൂട്ട കൊലപാതകങ്ങളെ ഓടിച്ചെന്ന് അഭിനന്ദിക്കുന്നതായും കാണാം. ഏറ്റവുമൊടുവില്‍ സ്വീകരിക്കാന്‍ നില്‍ക്കുന്ന 'അച്ഛേ ദിനി'ന് കൈ പോലും നല്‍കാതെയാണ് മോദി മടങ്ങുന്നത്.

പ്രധാനമന്ത്രിയെ നുണയനെന്ന് വിളിച്ചതിന് ദിവ്യയ്‌ക്കെതിരെ രാജ്യദ്രോഹത്തിന് പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ദിവ്യ സ്പന്ദന കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും താന്‍ ഔദ്യോഗിക തിരക്കുകളിലാണ് എന്നും അവര്‍ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com