കര്‍ണാടകയില്‍ സിപിഐ സംസ്ഥാന കമ്മിറ്റി ഓഫീസിന് തീവെച്ചു; ബിജെപി ആക്രമണമെന്ന് ബിനോയ് വിശ്വം

സിപിഐ കര്‍ണാടക സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രണം
കര്‍ണാടകയില്‍ സിപിഐ സംസ്ഥാന കമ്മിറ്റി ഓഫീസിന് തീവെച്ചു; ബിജെപി ആക്രമണമെന്ന് ബിനോയ് വിശ്വം
Updated on
1 min read


ബെംഗളൂരു: സിപിഐ കര്‍ണാടക സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രണം. ചൊവ്വാഴ്ച രാത്രിയോടെയാണ് മല്ലീശ്വരത്തുള്ള പാര്‍ട്ടി ഓഫീസിന് നേരെ ആക്രമണം നടന്നത്. പെട്രോളൊഴിച്ച ശേഷം കെട്ടിടത്തിന് തീയിടുകയായിരുന്നു. 

കെട്ടിടത്തിന് പുറത്തു പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ കത്തി നശിച്ചു. എട്ടോളം ബൈക്കുകള്‍ നശിച്ചിട്ടുണ്ട്.ഓഫീസിലുണ്ടായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് തീയണച്ചത്. പൗരത്വ നിയമഭേദഗതിക്ക് എതിരെ പ്രതിഷേധം സംഘടിപ്പിച്ചതിന്റെ പേരില്‍ സംഘപരിവാറാണ് ഓഫീസിന് നേരെ ആക്രമണം നടത്തിയതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി സതി സുന്ദരേശ് ആരോപിച്ചു. ബിജെപിയാണ് ആക്രമണത്തിന് പിന്നിലെന്ന് ബിനോയ് വിശ്വം എംപി ആരോപിച്ചു. 

കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരെ മംഗലൂരുവില്‍ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കേരളത്തില്‍ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പക്കെതിരെ ഇടത് യുവജന സംഘടനകള്‍ കരിങ്കൊടി കാണിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com