കശ്മീരില്‍ ഭീകരാക്രമണം : നാലു പൊലീസുകാര്‍ കൊല്ലപ്പെട്ടു

കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ ഭീകരാക്രമണത്തില്‍ നാലു പൊലീസുകാര്‍ കൊല്ലപ്പെട്ടു
കശ്മീരില്‍ ഭീകരാക്രമണം : നാലു പൊലീസുകാര്‍ കൊല്ലപ്പെട്ടു
Updated on
1 min read

ഷോപ്പിയാന്‍ : കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ ഭീകരാക്രമണത്തില്‍ നാലു പൊലീസുകാര്‍ കൊല്ലപ്പെട്ടു. അര്‍ഹാമയ്ക്ക് സമീപം ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പിലേക്ക് പോകുകയായിരുന്ന പൊലീസുകാര്‍ക്ക് നേരെ, ആയുധങ്ങളുമായെത്തിയ ഭീകരര്‍ നിറയൊഴിക്കുകയായിരുന്നു. 

രണ്ട് പൊലീസുകാര്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് പൊലീസുകാരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെടിവെപ്പ് നടത്തിയതിന് പിന്നാലെ ഭീകരര്‍ രക്ഷപ്പെട്ടു. 

പൊലീസിന്റെ പക്കല്‍ ഉണ്ടായിരുന്ന മൂന്ന് എകെ 47 തോക്കുകളും ഭീകരര്‍ തട്ടിയെടുത്തതായി പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഭീകരര്‍ക്ക് വേണ്ടി മേഖലയില്‍ വ്യാപക തിരച്ചില്‍ ആരംഭിച്ചതായി പൊലീസും സൈന്യവും അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com