കാലാവസ്ഥ മോശമായി; 32 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

മഴയേയും കാറ്റിനേയും തുടര്‍ന്നാണ് നടപടി
കാലാവസ്ഥ മോശമായി; 32 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു
Updated on
1 min read

ന്യൂഡല്‍ഹി; കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള 32 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. മഴയേയും കാറ്റിനേയും തുടര്‍ന്നാണ് നടപടി. ഡല്‍ഹിയ്ക്ക് അടുത്ത വിമാനത്താവളങ്ങളായ ലഖ്‌നൗ, ജയ്പൂര്‍, അമൃത്സര്‍ തുടങ്ങിയവയിലേക്കാണ് വഴിതിരിച്ചുവിട്ടത്. 

വെള്ളിയാഴ്ച വൈകുന്നേരം ഡല്‍ഹിയില്‍ മഴ പെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് രാത്രിയോടെ വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയായിരുന്നു. മോശം കാലാവസ്ഥ തുടരുന്നതിനാല്‍ വരും മണിക്കൂറുകളിലും വിമാനങ്ങള്‍ വഴിതിരിച്ചുവിടേണ്ടിവരുമെന്ന് അധികൃതര്‍ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com