കുളിമുറിയില്‍ അതിക്രമിച്ചു കയറി; രണ്ട് പെണ്‍മക്കളെ വര്‍ഷങ്ങളോളം ലൈംഗികമായി പിഡിപ്പിച്ച് അച്ഛന്‍

അച്ഛന്‍ ഇരുവരെയും പീഡിപ്പിക്കുന്ന വിവരം പെണ്‍കുട്ടികള്‍ക്ക് പരസ്പരം അറിയാമായിരുന്നു
കുളിമുറിയില്‍ അതിക്രമിച്ചു കയറി; രണ്ട് പെണ്‍മക്കളെ വര്‍ഷങ്ങളോളം ലൈംഗികമായി പിഡിപ്പിച്ച് അച്ഛന്‍
Updated on
1 min read

റാഞ്ചി: 7 വര്‍ഷത്തിലേറെയായി പിതാവ് പീഡിപ്പിക്കുന്നുവെന്നാരോപിച്ച് പരാതിയുമായി രണ്ട് പെണ്‍കുട്ടികള്‍ രംഗത്ത്. 21 നും 13 നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് രംഗത്തുവന്നത്. ചത്തീസ്ഗഡിലാണ് സംഭവം.

രണ്ട് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളും പിതാവും അടങ്ങുന്നതാണ് കുടുംബം. ഇവരുടെ അമ്മ ഏഴ് വര്‍ഷം മുമ്പ് വീട്ടില്‍ നിന്നും പോയി. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് പെണ്‍കുട്ടികളുടെ സഹോദരന്‍ അഭയം തേടി വനിതാ ഹെല്‍പ്പ് ലൈനില്‍ വിളിക്കുന്നത്. തുടര്‍ന്ന് പെണ്‍കുട്ടികളുമായി വനിതാ ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തകര്‍ സംസാരിച്ചു.

തുടര്‍ന്ന് പോലീസ് എല്ലാ കുട്ടികള്‍ക്കും കൗണ്‍സിലിംഗ് നല്‍കി. അപ്പോഴാണ് ക്രൂരമായ പീഡന വിവരം പുറംലോകം അറിയുന്നത്. പിതാവ് തങ്ങളുടെ കുളിമുറിയില്‍ പലപ്പോഴും അതിക്രമിച്ച് കയറുമായിരുന്നു എന്ന് പെണ്‍കുട്ടികള്‍ പോലീസില്‍ മൊഴി നല്‍കി. അച്ഛന്‍ ഇരുവരെയും പീഡിപ്പിക്കുന്ന വിവരം പെണ്‍കുട്ടികള്‍ക്ക് പരസ്പരം അറിയാമായിരുന്നു. എന്നാല്‍ അച്ഛനെ പേടിച്ച് കുട്ടികള്‍ വിവരം പുറത്തുപറഞ്ഞിരുന്നില്ല.
ഐപിസി, ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കല്‍ (പോക്‌സോ) നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com