കോവിഡ് ചികിത്സയ്ക്കുള്ള റെംഡിസീവിറിന് വില 5,400 രൂപ; ഈടാക്കിയത് 20,000! മെഡിക്കല്‍ ഷോപ്പ് ഉടമ പിടിയില്‍

Updated on: 
1 min read

മുംബൈ: കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കിയ ആന്റി വൈറല്‍ മരുന്ന് റെംഡിസീവിര്‍ അമിത വിലയ്ക്ക് വിറ്റ വ്യാപാരി അറസ്റ്റില്‍. മെഡിക്കല്‍ ഷോപ്പ് ഉടമയാണ് അറസ്റ്റിലായത്. ഒപ്പം ഇയാളുടെ കൂടെ ജോലി ചെയ്യുന്ന ആളും അറസ്റ്റിലായത്. റോഡ്രിഗസ് റൗള്‍ (31), സോനു ദര്‍ശി (25) എന്നിവരാണ് പിടിയിലായത്. 

മരുന്നു വാങ്ങാനെന്ന വ്യാജേന എത്തിയാണ് പൊലീസ് ഇയാളെ പൊക്കിയത്. 5,400 രൂപ വിലയുള്ള റെംഡിസീവിര്‍ 20,000 രൂപയ്ക്കാണ് ഇയാള്‍ വില്‍ക്കാന്‍ ശ്രമിച്ചത്. റെംഡസീവിറിന്റെ വേറെയും പായ്ക്കറ്റുകള്‍ പൊലീസ് ഇയാളില്‍ നിന്ന് കണ്ടെടുത്തു. 

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ റെംഡിസീവിറിന് വന്‍ ഡിമാന്‍ഡുണ്ട്. കരിചന്തയില്‍ മരുന്ന് വില്‍പ്പനയ്‌ക്കെത്തുന്നുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. നാലിരട്ടിയ്ക്ക് മരുന്ന് വിറ്റ ഈ സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് പൊലീസ് വിശദമായി തന്നെ അന്വേഷിക്കുന്നുണ്ട്.
 
Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER