ജോലി നഷ്ടപ്പെടുമെന്ന് ഭീതി; 36 കാരന്‍ ഭാര്യയെയും മകളെയും വിഷം കൊടുത്ത് കൊന്നു; ആത്മഹത്യ ചെയ്തു

28 കാരിയായ ഭാര്യ അപ്രിത, മകള്‍ സുപ്രിത എന്നിവരാണ് മരിച്ചത്
ജോലി നഷ്ടപ്പെടുമെന്ന് ഭീതി; 36 കാരന്‍ ഭാര്യയെയും മകളെയും വിഷം കൊടുത്ത് കൊന്നു; ആത്മഹത്യ ചെയ്തു
Updated on
1 min read

ബംഗളൂരു: ജോലി നഷ്ടപ്പെടുമെന്ന ആശങ്കയില്‍ യുവാവ് കുടുംബത്തെ വിഷം കൊടുത്ത് കൊന്നു. പിന്നാലെ ഇയാളും വിഷം കഴിച്ചു ആത്മഹത്യ ചെയ്തു. മുപ്പത്തിയാറു വയസുകാരനാണ് ആത്മഹത്യ ചെയ്തത്. ബംഗളുരൂവിലാണ് സംഭവം.

36കാരനായ യുവാവ് വിഷം കഴിക്കുന്നതിന് മുന്‍പായി  കുടുംബത്തെ വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നു. 28 കാരിയായ ഭാര്യ അപ്രിത, മകള്‍ സുപ്രിത എന്നിവരാണ് മരിച്ചത്. 

മൗനേഷ് ഒരു സ്വകാര്യ കമ്പനിയിലെ ജോലിക്കാരനായിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ 40 ലധികം ജീവനക്കാരെ പിരിച്ചുവിടാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചതിനാല്‍ ജോലി നഷ്ടപ്പെട്ടേക്കുമെന്നായിരുന്നു ഇയാളുടെ ആശങ്ക. ഇവരുടെ മൃതദേഹത്തിനടുത്തുനിന്ന്  ആത്മഹത്യാക്കുറിപ്പും കണ്ടെത്തി.

ധാര്‍വാഡ് ജില്ലയിലെ സബര്‍ബന്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com