'തടിച്ചി' എന്ന് വിളിച്ച് ആക്ഷേപം; ഭക്ഷണം ഒരു നേരം മാത്രം;  ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി പൊലീസ് സ്റ്റേഷനില്‍

വീട്ടുകാര്‍ നിരന്തരം വ്യായാമത്തിന് നിര്‍ബന്ധിക്കുമെന്നും വൃത്തിയായി കിടക്കുന്ന വീട് എപ്പോഴും ക്ലീന്‍ ചെയ്യിക്കുമായിരുന്നെന്നും പരാതിയില്‍  പറയുന്നു
'തടിച്ചി' എന്ന് വിളിച്ച് ആക്ഷേപം; ഭക്ഷണം ഒരു നേരം മാത്രം;  ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി പൊലീസ് സ്റ്റേഷനില്‍
Updated on
1 min read


വഡോദര:  ശാരീരീകമായി അധിക്ഷേപിക്കുന്നു എന്നാരോപിച്ച് പരാതിയുമായി യുവതി പൊലീസ് സ്റ്റേഷനില്‍. ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കും എതിരെയാണ് യുവതിയുടെ പരാതി. വഡോദരയിലെ ജെപി നഗര്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പൊലീസ് കേസെടുത്തു.

നമിത പരേക്ക് എന്ന യുവതിയാണ് പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയത്. 2017ലായിരുന്നു റുഷാബ് പരേക്കുമായി ഇവരുടെ വിവാഹം. അന്ന് മുതല്‍ ആരംഭിച്ചതാണ് തനിക്കെതിരെയുള്ള ആക്ഷേപമെന്ന് യുവതി പരാതിയില്‍ പറയുന്നു. അമിതഭാരമുള്ളതിനാല്‍ നിരന്തരം തടിച്ചി എന്ന് വിളിച്ച് അപമാനിക്കുകയും ദിവസത്തില്‍ ഒരുനേരം മാത്രമെ ഭക്ഷണം കഴിക്കാന്‍ അനുവദിച്ചിരുന്നുള്ളുവെന്നും യുവതി പരാതിയില്‍ പറയുന്നു.

വീട്ടുകാര്‍ നിരന്തരം വ്യായാമത്തിന് നിര്‍ബന്ധിക്കുമെന്നും വീട് വൃത്തിയായി കിടന്നാലും പിന്നെയും പിന്നെയും വൃത്തിയാക്കാന്‍ ആവശ്യപ്പെടുമായിരുന്നെന്നും പരാതിയില്‍ പറയുന്നു. ജൂലായ് മാസം 27 വരെ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും നിരന്തരമായി ഉപദ്രവിച്ചെന്നും പിന്നീട് വീട്ടിലേക്ക് പോകുകയായിരുന്നെന്നും യുവതി പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി യുവതി പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com